കുറച്ച് കാലമായി സാമൂഹിക മാധ്യമങ്ങളിൽ വരുന്ന മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കൂടുതലായി കാണുന്നുണ്ട്. പ്രത്യേകിച്ചും വന്യ മൃഗങ്ങളുടെ വീഡിയോകൾ കാണാൻ ആളുകൾക്ക് വലിയ താൽപര്യമാണ്. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കാറും, കരയിക്കാറും ഒക്കെയുണ്ടാകും. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന ഈ വീഡിയോ ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതിവിദഗ്തമായി വേലി പൊളിച്ച് എത്തി റോഡ് ക്രോസ് ചെയ്യുന്ന ഒരു ആനയുടെ വീഡിയോയാണിത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവിയാണ് ആന. ഇവയുടെ നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. കാട്ടാനകൾ പലപ്പോഴും ജനവാസ മേഖലകളിൽ ഇറങ്ങി ഭീതി പടർത്താറുണ്ട്. മനുഷ്യരെ ആക്രമിക്കുകയും വീടുകൾ തകർക്കുകയും ഒക്കെ ചെയ്യാറുണ്ട് ഇവ. അതുകൊണ്ട് തന്നെ കാട്ടാനകളെ കാണുമ്പോൾ തന്നെ ആളുകൾക്ക് പേടിയുണ്ടാകും. ഇങ്ങനെ വാഹനങ്ങൾ കടന്നുപോകുന്ന ഒരു റോഡ് മുറിച്ച് കടക്കാനെത്തിയ ആനയുടെ വീഡിയോയാണ് വൈറലാകുന്നത്. റോഡിലേക്ക് ഇവ കയറാതിരിക്കാൻ വെച്ച വേലി തകർത്തു കൊണ്ടാണ് ആന റോഡ് ക്രോസ് ചെയ്യുന്നത്.



Also Read: ആനയോടാണോ കളി? വൈറലായി വൈദ്യുതലൈനിന് അടിയിലൂടെ നിരങ്ങി നീങ്ങുന്ന കൊമ്പന്‍


earth.reel എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ബുദ്ധിമാനായ ആന എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ആദ്യം കാൽ പൊക്കി വേലി താഴ്ത്താൻ ആന ശ്രമിക്കുന്നത് കാണാം. പിന്നീട് വേലി കെട്ടിയിരുന്ന തടിക്കഷ്ണം കാലുകൾ കൊണ്ട് തള്ളി താഴെയിട്ടു. തുടർന്ന് വളരെ കൂളായി റോഡ് മുറിച്ചുകടന്നു. ആന പോകുന്നത് കണ്ട് ആളുകൾ വാഹനങ്ങൾ ദൂരെ മാറ്റി നിർത്തിയിരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി കമ്മന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.