Viral Video | കുഴിയിൽപ്പെട്ട ആനയെ ഒടുവിൽ കരയ്ക്കെത്തിച്ചു, പിന്നെ നടന്നത്
ആന തന്നെ കരയ്ക്ക് കയറാൻ പരിശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കുഴിയുടെ വക്കിൽ വരെ എത്തിയെങ്കിലും വഴുക്കലുള്ളതിനാൽ വീണ്ടും മുകളിലേക്ക് കയറാൻ ആവാതെ കൊമ്പൻ കുടുങ്ങി
ആനകളുടെ സ്വഭാവം പലപ്പോഴും പ്രവചനാതീതമാണ്. ചിലപ്പോൾ സ്നേഹത്തിലായിരിക്കും, മറ്റ് ചിലപ്പോൾ അവർ നല്ല ദേഷ്യത്തിലും അത്തരത്തിൽ ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. കുഴിയിൽ വീണ ആനയെ രക്ഷിക്കാൻ എത്തിയ രക്ഷാ പ്രവർത്തകരാണ് വീഡിയോയിൽ.
ആന തന്നെ കരയ്ക്ക് കയറാൻ പരിശ്രമിക്കുന്നത് വീഡിയോയിൽ കാണാം. കുഴിയുടെ വക്കിൽ വരെ എത്തിയെങ്കിലും വഴുക്കലുള്ളതിനാൽ വീണ്ടും മുകളിലേക്ക് കയറാൻ ആവാതെ കൊമ്പൻ കുടുങ്ങി. പലതവണ ആന കയറാൻ ശ്രമിച്ചിട്ടും അത് സാധിച്ചില്ല. ഇടയിൽ ജെസിബിയുടെ കൈ വെച്ച് ശബ്ദമുണ്ടാക്കി തട്ടിയിട്ടും കാര്യമായ ഗുണം ഉണ്ടായില്ല. ഒടുവിൽ കൈ ഉപയോഗിച്ച് തന്നെ തള്ളിയാണ് ആനയെ കുഴിയുടെ പുറത്ത് എത്തിച്ചത്.
ALSO READ : അമിത ടിക്കറ്റ് നിരക്ക് ഏർപ്പെടുത്തുന്ന തിയേറ്ററുകളില്‍ നിന്നും പണം തിരിച്ച് ഈടാക്കാൻ നിർദേശം
സുധ രാമൻ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിൽ പങ്ക് വെച്ചത്. കാടിൻറെയും അതിൻറെ വന്യതയുടെയും കാര്യത്തിൽ എപ്പോഴും നിയമങ്ങൾ തുണക്കെത്തില്ലെന്നും പ്രവർത്തന പരിചയവും മനസാന്നിധ്യവുമാണ് ഇതിൽ പ്രധാനവുമെന്നാണ് വീഡിയോ പങ്ക് വെച്ച് സുധ രാമൻ കുറിച്ച ക്യാപ്ഷൻ. സംഭവം നടന്നത് കൂർഗിലാണെന്നും ട്വീറ്റിൽ പറയുന്നു. നിരവധി പേരാണ് ട്വിറ്ററിൽ വീഡിയോ കണ്ടത്.
ഇതിൽ അവസാനം മറ്റൊരു ട്വിസ്റ്റുമുണ്ട്. കരയിൽ കയറിയ ശേഷം ആന തന്നെ ആക്രമിക്കാൻ വന്ന എന്തോ ഒന്നിനെ പോലെ ജെസിബിക്ക് നേരെ പാഞ്ഞടുക്കുന്നതും കാണാം. എന്തായാലും പടക്കം കൂടി പൊട്ടിച്ചതോടെ കക്ഷി സ്ഥലം വിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...