Viral Video: വന്യമൃഗങ്ങളുടെ പോരാട്ടവുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. സിംഹവും ചീറ്റയും ആനയും തമ്മിലുള്ള പോരാട്ടത്തിന്റെ നിരവധി രംഗങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.  ആന പൊതുവെ ഒരു സൗമ്യസ്വഭാവമുള്ള മൃഗമാണ് എന്നാൽ അതിന് ദേഷ്യം വന്നാൽ പിന്നെ പറയുകയും വേണ്ട.  ഇപ്പോഴിതാ ആനയും കാണ്ടാമൃഗവും തമ്മിലുള്ള ഒരു  പോരാട്ട വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  കാട്ടിൽ ആനയെ കണ്ടതും കാണ്ടാമൃഗം കലിപ്പ് തുടങ്ങുന്നു.  പിന്നെ നടന്നത് വീഡിയോ കണ്ടാലേ മനസിലാകൂ...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: പാമ്പിനെ തൊട്ടതേയുള്ളു.. പിന്നെ കാണിക്കുന്ന ഡ്രാമ കണ്ടോ? വീഡിയോ വൈറലാകുന്നു


വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആനയും കാണ്ടാമൃഗവും മുഖാമുഖം വരുന്നത്.  ആദ്യം പരസ്പരം നോക്കുന്നത് കാണാം. പിന്നെ കാണ്ടാമൃഗം തന്റെ കൊമ്പും കുലുക്കി ആനയെ വേട്ടയാടാൻ പോയത് മാത്രം അറിയാം പിന്നെ നടന്നത് ശരിക്കൊരു ചവിട്ടി കൂട്ടൽ ആയിരുന്നു. ആനയെ നിസാരനായി കണ്ട കാണ്ടാമൃഗത്തിന് പിന്നെ ശ്വാസം വിടാൻ പോലും സമയം കിട്ടിയില്ല.  ഇതിനിടയ്ക്ക് കിട്ടിയ ഗ്യാപ്പിൽ ജീവനും കൊണ്ട് ഓടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  ആനയുടെ ഉഗ്രരൂപം കണ്ട കാണ്ടാമൃഗം ശരിക്കും ഞെട്ടിപ്പോയി. വീഡിയോ കാണാം...


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ലീലാവിലാസം..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ



Also Read: Lakshmi Yoga: ശുക്ര രാശിമാറ്റം സൃഷ്ടിക്കും ലക്ഷ്മി യോഗം; ജൂലൈ 7 വരെ ഈ രാശിക്കാർക്ക് അഭീഷ്ടസിദ്ധി!


ഈ വീഡിയോയിൽ കാണുന്ന തരത്തിലുള്ള കാഴ്ച്ചകൾ സാധാരണ കാണാൻ കിട്ടുന്ന ഒന്നല്ല.  ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർ സാകേത് ബഡോല തന്റെ ട്വിറ്റർ അക്കൗണ്ടായ @Saket_Badola ൽ പങ്കുവെച്ചതാണ് ഈ വീഡിയോ.  ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  വീഡിയോയ്ക്ക് ഇതുവരെ 464.9 k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും കിട്ടിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.