മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ബുദ്ധിശാലികളാണ്. മൃഗങ്ങള്‍ക്കും അവയുടെതായ തിരിച്ചറിവ് ഉണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ ,  വേദന ഉണ്ടായാല്‍, ആ അവസരം വീണ്ടുമുണ്ടായാല്‍ അതില്‍നിന്നും ഒഴിഞ്ഞു മാറാനുള്ള മൃഗങ്ങളുടെ കഴിവ് അപാരമാണ്...  പറയാറില്ലേ ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും  ഇത്തിരി അറയ്ക്കുമെന്ന്... മൃഗങ്ങള്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്ന കൂട്ടത്തിലാണ്.
 
മൃഗങ്ങളില്‍ ഏറ്റവുമധികം ബുദ്ധിശാലിയായ മൃഗം ആനയാണ് (Elephant). ആനയ്ക്ക് വലിയ  ശരീരത്തോടൊപ്പം  സമാനതകളില്ലാത്ത ശക്തിയും  ഒപ്പം ബുദ്ധിയുമുണ്ട്‌.   ആനയുടെ  കോപത്തിനും  ബുദ്ധിയ്ക്കും സമാനതകളില്ല.


ആനയുടെ ബുദ്ധി വിളിച്ചറിയിയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്‌.  മാര്‍ഗ്ഗമധ്യേ തടസ്സമായി നില്‍ക്കുന്ന വൈദ്യുതലൈനില്‍  (electric fence) തൊടാതെ, കമ്പികള്‍ക്ക്‌ അടിയിലൂടെ  നിരങ്ങി നീങ്ങുന്ന കൊമ്പനാണ്‌ വീഡിയോയിലെ താരം ...!!


Also read: പശുവിനെ മാതാവായി സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് അതിന്‍റെ കുഞ്ഞിനെ മകനായി സ്വീകരിച്ചുകൂടാ?


അതായത്, ആനയ്ക്ക് ഉയരം കൂടുതലും, കമ്പികള്‍ക്ക്‌ ഉയരം കുറവുമാണ്. കൂടാതെ, കമ്പിയില്‍ തൊട്ടാല്‍ ഷോക്ക് അടിയ്ക്കുമെന്നും ആനയ്ക്ക് അറിയാം.  വളരെ അനായാസമാണ് ആന വൈദ്യുത ലൈന്‍ കടക്കുന്നത്‌.  ആദ്യം നിലത്തിരുന്ന ആന,  രണ്ട് കാല്‍ മുന്നോട്ടും രണ്ടു കാല്‍ പിന്നോട്ടും  നീട്ടി വച്ച് ഏറെ ദൂരം മുന്നോട്ട് നിരങ്ങി നീങ്ങിയ ശേഷം സുരക്ഷിതനായി എണീക്കുകയും  ചെയ്യുന്നതായി വീഡിയോ യില്‍ കാണാം. മാത്രമല്ല എണീറ്റുനിന്നശേഷം പിന്തിരിഞ്ഞു നോക്കി എല്ലാ൦ സുരക്ഷിതമെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട് ഈ മിടുക്കന്‍..!!  


കഴിഞ്ഞ ദിവസമാണ്  ഈ വീഡിയോ  ട്വീറ്റ്  ചെയ്തിരിക്കുന്നത്.  ഇതിനോടകം ഏറെ ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു..