മൃഗങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഒക്കെ കാണാൻ ആളുകൾക്ക് വളരെയിഷ്ടമാണ്. ഇത്തരം വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത്.  മൃ​ഗങ്ങളുടെയും പക്ഷികളുടെയും മത്സ്യങ്ങളുടെയും എല്ലാം വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. മൃഗങ്ങളുടെ ലോകത്തെ കുറിച്ച് അധികമൊന്നും അറിയാത്തതാണ് ഇത്തരം വീഡിയോകളോട് താത്പര്യം വർധിക്കാനുള്ള ഏറ്റവും വലിയ കാരണം. പല മൃഗങ്ങളോടും അവയുടെ കുട്ടികളോടും ഒക്കെ ആളുകൾക്ക് വാത്സല്യം തോന്നാറുണ്ട്. കൂടാതെ വിഡിയോകൾ കാണുമ്പോൾ മൃഗങ്ങളോട് സ്നേഹം തോന്നുന്നവരും ഉണ്ട്.  സാമൂഹിക മാധ്യമങ്ങളിൽ  കാണുന്ന ഈ വീഡിയോകളിൽ ചിലത് ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്.  ഈ വീഡിയോ ആളുകളെ അതിശയിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂട്ടമായി ജീവിക്കുന്ന മൃഗങ്ങളാണ് ആനകൾ. ഇതിൽ നേതാക്കളായി എല്ലാത്തിനെയും നയിക്കുന്നത് പെൺ ആനകളാണ്. ആൺ ആനകൾ ആനക്കൂട്ടത്തെ സംരക്ഷിക്കുകയും, പെൺആനകൾക്ക് കീഴിൽ ജീവിക്കുകയുമാണ് ചെയ്യാറുള്ളത്. ഒരു ആനയുടെ ഗര്ഭത്തിന്റെ സമയം 22 മാസങ്ങളാണ്. മറ്റ് മൃഗങ്ങളെ പോലെ തന്നെ സ്വയം ആണ് ഇവ തന്റെ കുഞ്ഞിനെ പ്രസവിക്കാറുള്ളത്. മറ്റ് ആനകൾ പ്രസവിക്കുന്ന ആനകൾക്ക് സംരക്ഷണം നൽകും. വളരെയധികം ബുദ്ധിയുള്ള ജീവികളാണ് ആനകൾ. വൈകാരികവും, ബുദ്ധിപരവുമായ പ്രശ്‍നങ്ങളെ മറികടക്കാൻ ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.


ALSO READ: Viral Video : രാജവെമ്പാലയെ വെടിവെക്കാൻ നോക്കിയതാ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ



ഇപ്പോൾ കാട്ടിൽ നിന്ന് റോഡിന്റെ നടുക്ക് എത്തുന്ന ഒരു ആനയെ യുവതി പേടിപ്പിച്ച് ഓടിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എക്സ്ട്രീം മീഡിയ എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. വീഡിയോയിൽ ആന കട്ടിൽ നിന്ന് റോഡിലേക്ക് കയറുന്നത് കാണാം. അപ്പോൾ തന്നെ ഒരു യുവതി സ്‌കൂട്ടിയിൽ എത്തുന്നുണ്ട്. യുവതിയുടെ കൂടെ ഒരു കുട്ടിയും ഉണ്ട്. ആനയെ കണ്ടിട്ടും യുവതി വണ്ടി നിർത്തുന്നില്ല. വണ്ടി തൊട്ടടുത്ത് എത്തുമ്പോൾ ആന പേടിച്ച് കാട്ടിലേക്ക് തന്നെ പോകുകയാണ്. വീഡിയോ സാമൂഹിക മധ്യാമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.