രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കടുത്ത ചൂടിൽ വീർപ്പുമുട്ടുമ്പോൾ, സ്വയം രക്ഷയ്ക്കായി എല്ലാത്തരം മുൻകരുതലുകളും സ്വീകരിക്കുന്നുണ്ട്. നമ്മളെപ്പോലെ തന്നെ മൃഗങ്ങളും അവരുടേതായ രീതിയിൽ ചൂടിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. ചൂടിൽ നിന്ന് രക്ഷനേടാൻ മൃ​ഗങ്ങളും മനുഷ്യരും മാർ​ഗങ്ങൾ തേടുകയാണ്. ഈ ചുട്ടുപൊള്ളുന്ന വേനലിൽ ഒരു കൂട്ടം ആനകൾ ചെളിയിൽ കുളിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോയിൽ, ഒരു ചെറിയ കുളത്തിന് സമീപം ആനകളുടെ ഒരു വലിയ സംഘം ഒത്തുകൂടിയിരിക്കുന്നത് കാണാം. വലിയ ആനകളും കുട്ടിയാനകളും ഉൾപ്പെടെ എല്ലാവരും ചെളിയിൽ പുതഞ്ഞ് ശരീരം തണുപ്പിക്കാൻ ശ്രമിക്കുകയാണ്. ഇളയവർ ഉരുണ്ടും തെറിച്ചും ചെളിവെള്ളത്തിൽ കിടന്നും ഏറ്റവും രസിക്കുന്നതായി കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചത്. "ചില രസകരമായ കാര്യങ്ങൾ. അവർ ചൂടിനെ പ്രതിരോധിക്കുന്നത് ഇങ്ങനെയാണ്!!” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചത്.


ALSO READ: മായം ചേർന്നത് വേണ്ട, കുറച്ച് ഫ്രഷ് പാല് കുടിക്കാം; വൈറലായി പൂച്ചയുടെ രസകരമായ വീഡിയോ


ഒഡീഷയിലെ മയൂർഭഞ്ജിലെ ബാരിപാഡ ഡിവിഷനിലെ റാസ്ഗോവിന്ദ്പൂർ ഫോറസ്റ്റ് റേഞ്ചിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. കാട്ടാനക്കൂട്ടത്തിന്റെ വീഡിയോ വളരെ മനോഹരമായിരിക്കുന്നുവെന്നും വളരെ സന്തോഷം നൽകുന്ന ദൃശ്യങ്ങളാണിതെന്നുമാണ് ഭൂരഭാ​ഗം പേരും വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.