ഭോപ്പാൽ : പൈപ്പിൽ നിന്നും വെള്ളം വന്നിലെങ്കിലും വായും വരുമെന്ന് നമ്മുക്ക് അറിയാം. എന്നാൽ തീ വന്നാലോ? മധ്യപ്രദേശിലെ ഒരു ഗ്രമത്തിലാണ് സംഭവം. പൈപ്പിൽ നിന്നും വെള്ളത്തിനൊപ്പം പുറത്തേക്ക് തീയും കൂടിയാണ് വരുന്നത്. മധ്യപ്രദേശിലെ കഛർ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊതുപ്പൈപ്പിൽ നിന്നും തുടരെ വന്നപ്പോൾ എന്ത് ചെയ്യണമെന്നറിയാതിരിക്കുകയാണ് ഗ്രാമവാസികൾ. ഇതിന് പിന്നാലെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്ന് അന്വേഷണത്തിന് ജല വകുപ്പിന്റെ ജിയോളജി വകുപ്പിന്റെ ഉദ്യോഗസ്ഥർ ഗ്രാമത്തിലേക്ക് തിരിക്കുകയും ചെയ്തു.  പൈപ്പിൽ നിന്നും ഇടവിട്ട് വെള്ളവും തുടർച്ചയായി തീ ജ്വലിച്ച് നിൽക്കുന്നതാണ് വീഡിയോ. 


ALSO READ : Viral Video: വെറും 10 സെക്കന്‍ഡ്, ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് നാല് നില കെട്ടിടം, വീഡിയോ വൈറല്‍



ഛത്രപൂർ ജില്ലയിൽ നിന്ന് പത്ത് കിലോമീറ്റർ ഉള്ളിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇതെ തുടർന്ന് ഗ്രമാവാസികൾ ഭയവശരായിരിക്കുകയാണ്. ഒരു അത്ഭുതം കണ്ടെത്തിയ എന്ന പേരിലാണ് ഗ്രാമവാസികളെ സംഭവത്തെ കാണുന്നത്. രാസ പ്രവർത്തനത്തിന്റെ ഭാഗമാണ് ഇങ്ങനെ സംഭവം നടന്നതെന്ന് വിദഗ്ധ അഭിപ്രായപ്പെടുന്നത്. 


ഭൂമിക്കടിയിൽ നിന്നും മീഥേൻ ഗ്യാസ് പുറത്തേക്ക് വരുന്നത് കൊണ്ടാം തീനാളം ഇങ്ങനെ ജ്വലിച്ച് നിൽക്കുന്നത്. മരങ്ങൾ, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ അടിഞ്ഞ് കൂടി അത് പിന്നീട് രാസ പ്രവർത്തനത്തിലൂടെ മീഥേൻ ഗ്യാസായി മാറിയതാണ്. പുറപ്പെടുവിക്കുന്ന ഗ്യാസിന്റെ അളവ് കുറഞ്ഞതിന് തുടർന്നാണ് വെള്ളം പുറത്തേക്ക് വരാൻ തുടങ്ങിയതെന്ന് ഭോപ്പാൽ സർക്കാർ സയൻസ് കോളജിൽ നിന്നുമെത്തിയ വിദഗ്ധർ വിശദീകരിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.