Viral Video: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. പ്രതിഷ്ഠാ ചടങ്ങുകള്‍ ഏറെ മഹത്തരമാക്കാനുള്ള എല്ലാവിധ ശ്രമങ്ങളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരികയാണ്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

2024 ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.20 ഓടെയുള്ള ശുഭമുഹൂർത്തത്തിൽ രാമവിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് പ്രകാരം, എല്ലാ പാരമ്പര്യങ്ങളിൽ നിന്നുമുള്ള ആദരണീയരായ സന്യാസിമാർക്കും രാജ്യത്തിന്‍റെ യശസ് ഉയര്‍ത്തിയ എല്ലാ പ്രമുഖ വ്യക്തികൾക്കും ക്ഷണക്കത്ത് നൽകിയിട്ടുണ്ട്.  ഉദ്ഘാടനത്തിന് ശേഷം ജനുവരി 24 മുതൽ ഭക്തർക്ക് ക്ഷേത്ര ദര്‍ശനത്തിന് അവസരം ലഭിക്കും.   


Also Read:  Fuel Price Cut: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുമോ? കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറയുന്നതെന്ത്?  
 
ജനുവരി 15-ന് മകരസംക്രാന്തിക്ക് ശേഷം ശ്രീരാമന്‍റെ വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിക്കുന്നതോടെയാണ് പൂജ ചടങ്ങുകള്‍ ആരംഭിക്കുന്നത്. രാമക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട നിരവധി ചടങ്ങുകള്‍ ജനുവരി 22 വരെയുള്ള ദിവസങ്ങളില്‍ നടക്കും.   


Also Read:  BJP Plan To Woo Voters: വോട്ടർമാര്‍ക്കായി ബിജെപിയുടെ പദ്ധതി, 2 മാസത്തിനുള്ളിൽ 30 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷേത്രം ദര്‍ശിക്കാന്‍ അവസരം 
 
ജനുവരി 16ന് സരയൂ നദീതീരത്ത് വിഷ്ണു പൂജ, ഗോ ദാനം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. ജനുവരി 17 ന് ശ്രീരാമന്‍റെ വിഗ്രഹം നഗരഘോഷയാത്രയായി കൊണ്ടുപോകും, ​​ജനുവരി 18 ന് മണ്ഡപ പ്രവേശന പൂജ, വാസ്തു പൂജ, വരുണ പൂജ, വിഘ്നഹർത്ത ഗണേശ പൂജ എന്നിവയുൾപ്പെടെ (പ്രാണ-പ്രതിഷ്ഠ) സമർപ്പണ ചടങ്ങുകൾ ആരംഭിക്കും.  


ജനുവരി 19 ന് രാമക്ഷേത്രത്തിലെ യജ്ഞം നടക്കും, നവഗ്രഹ ശാന്തി യജ്ഞം നടത്തും. ജനുവരി 20 ന്, ഇന്ത്യയിലെ വിവിധ പുണ്യനദികളിൽ നിന്ന് ശേഖരിക്കുന്ന ജലം അടങ്ങിയ 81 കലശങ്ങളാൽ രാമക്ഷേത്രവും പരിസരവും വിശുദ്ധീകരിക്കും. ജനുവരി 21 ന്, യജ്ഞത്തിനിടെ  125 കലശങ്ങളിലെ ജലം ഉപയോഗിച്ച് ശ്രീരാമ വിഗ്രഹത്തിന്‍റെ ദിവ്യസ്നാനം നടത്തും.
 
അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായിബന്ധപ്പെട്ട ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുകയാണ്. രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങുകളുടെ ക്ഷണക്കത്താണ്‌ ഇത്.    


ക്ഷണക്കത്തിന്‍റെ വീഡിയോ വീഡിയോ എക്‌സിൽ (മുമ്പ് ട്വിറ്റർ) ദേശീയ ബ്രോഡ്കാസ്റ്ററായ ദൂരദർശൻ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. കാർഡിന്‍റെ ആദ്യ പേജിൽ "രാം ലല്ല  തന്‍റെ യഥാർത്ഥ ഇരിപ്പിടത്തിലേക്ക് മടങ്ങിവരുന്ന ശുഭകരമായ ചടങ്ങ്", എന്നാണ് കുറിച്ചിരിയ്ക്കുന്നത്‌. പിന്നീടുള്ള പേജുകളില്‍ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന്‍റെ സമയക്രമത്തെയും ഘട്ടങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങളും ഉൾക്കൊള്ളുന്നു.


വിശിഷ്ടമായ  ക്ഷണക്കത്തിന്‍റെ ആദ്യ വീഡിയോ ഇവിടെ കാണാം  



 


മഹത്തായ രാമവിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്കായി 6,000 ത്തോളം ക്ഷണക്കത്തുകളാണ് പ്രധാന വ്യക്തികൾക്ക് അയച്ചിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ എന്നിവർ പ്രധാന ചടങ്ങിൽ പങ്കെടുക്കും. 


ചലച്ചിത്ര താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, മോഹന്‍ലാല്‍, സംവിധായകരായ രാജ്കുമാർ ഹിരാനി, സഞ്ജയ് ലീല ബൻസാലി, രോഹിത് ഷെട്ടി തുടങ്ങിയവരാണ് ക്ഷണം ലഭിച്ച സിനിമാ താരങ്ങള്‍.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.