Viral Video: നിങ്ങൾ പലപ്പോഴും ദൂരെ നിന്ന് ഇരയെ നോക്കുന്ന പരുന്തിനെ കണ്ടിട്ടുണ്ടാകും അല്ലെ. അതുപോലെ കടലിന് മുകളിലൂടെ പറക്കുന്ന കഴുകൻ പെട്ടെന്ന് വെള്ളത്തിൽ ഇറങ്ങി മീനിനെ റാഞ്ചുന്നതും നിങ്ങൾ കണ്ടിട്ടുണ്ടാകും.  എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഈ വീഡിയോയിൽ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് നിങ്ങൾക്ക് കാണാൻ സാധിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: ഒന്ന് ഇംപ്രസ് ചെയ്യാൻ ഇറങ്ങിയതാ.. പക്ഷെ കിട്ടിയത് മുട്ടൻ പണി..! വീഡിയോ വൈറൽ 


അതായത് ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പക്ഷി കടലിന് മുകളിലൂടെ വട്ടമിടുന്നത് അപ്പോൾ ഒരു മത്സ്യം അപകടകരമായ രീതിയിൽ പുറത്തുവന്ന് ആ പക്ഷിയെ വായിലാക്കുകയും ശേഷം തന്റെ ഇരയുമായി ആ മീൻ വെള്ളത്തിലേക്ക് പോകുകയും ചെയ്യുന്നുണ്ട്.  മത്സ്യങ്ങൾ പലയിനത്തിലുണ്ട്. അവയിൽ ചിലത് വളരെ അപകടകാരികളാണ്. വെള്ളത്തിനുള്ളിൽ നിന്നു തന്നെ മുകളിൽ പറക്കുന്ന പക്ഷികളെ മത്സ്യത്തിന് കാണാൻ കഴിയും.


Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ


അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പരുന്തിനെ പോലെയുള്ള ഒരു പക്ഷി കടലിന് മുകളിലൂടെ പറക്കുന്നത് പക്ഷെ ആ പരുന്തിന് അറിയില്ലല്ലോ അതിന്റെ അവസാന പറക്കലാണ് അതെന്ന്. അതെ.. ആ പക്ഷി കടലിന് മുകളിലൂടെ പറന്നുകൊണ്ടിരുന്നപ്പോഴായിരുന്നു നോക്കി നിൽക്കെ ഒരു മത്സ്യം ചാടിവീണ് ആ പക്ഷിയെ വായിലാക്കിക്കൊണ്ട് വെള്ളത്തിനടിയിലേക്ക് പോയത്. വീഡിയോ കാണാം... 


 



Also Read: Viral Video: ദാഹിച്ചു വലഞ്ഞ് രാജവെമ്പാല, വെള്ളം നൽകി യുവാവ്, ശേഷം..!


പക്ഷിയുടെ മേൽ മത്സ്യം വീഴുന്ന രീതി കണ്ടാൽ കാണുന്നവർ ശരിക്കും പേടിച്ചു പോകും എന്നത് വാസ്തവമാണ്. മത്സ്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു അവസരവും പാവം പക്ഷിക്ക് ലഭിച്ചില്ല. ഈ ഭയാനകമായ വീഡിയോ nature_okayandmandeep__dhanda എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടതിന് ശേഷം നിരവധി കമന്റുകളാണ് ഓരോരുത്തരും നൽകുന്നത്.  വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 108k വ്യൂസും നിരവധി ലൈക്‌സുകളുമാണ് ലഭിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.