നിശ്ചിത സമയത്തിനുള്ളിൽ വലിയ അളവിൽ ഭക്ഷണം കഴിക്കാൻ കഴിച്ച് ജയിക്കാവുന്ന ഗംഭീരൻ ചാലഞ്ചുകൾ ഇടക്കിടെ സഘടിപ്പിക്കാറുണ്ട്. ഇത് ജയിക്കുന്ന മിടുക്കൻമാർ വളരെ കുറവാണ്. എന്നാൽ വളരെ വിദഗ്ധമായി ജയിക്കുന്നവരുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡൽഹിയിലെ പല സ്ഥലങ്ങളിലും ഇത്തരത്തിൽ  ഫുഡ് ചലഞ്ചുകളിൽ വിജയിച്ചതിന് സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്നു . ഇത്തവണ വൈറലായത് രജനീഷ് ഗ്യാനി എന്നയാളുടെ സമൂസ ചാലഞ്ചാണ്. വെറും 5 മിനിറ്റിനുള്ളിൽ 3 കിലോഗ്രാം ഭാരമുള്ള ഒരു വലിയ സമൂസ കഴിച്ചാണ് ഇയാൾ വൈറലായത്.


 



ആർ യു ഹംഗ്റി' എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജും യൂട്യൂബ് ചാനലും രജീനീഷിനുണ്ട്. നേരത്തെ ഇയാളുടെ  21 പ്ലേറ്റ് ചോലെ കുൽച്ചെ കഴിച്ചതും വൈറലായിരുന്നു. ഇതിൽ അദ്ദേഹത്തിന് ഒരു ബുള്ളറ്റും നേടിയിരുന്നു.എന്നാൽ മറ്റ് ആളുകളുമായി മത്സരം തുടരാൻ  ബൈക്ക് റെസ്റ്റോറന്റ് ഉടമയ്ക്ക് അദ്ദേഹം തിരികെ നൽകി.


11,000 രൂപയാണ് ഇത്തവണ സമൂസ ചാലഞ്ചിൽ വ്ളോഗർ നേടിയത്.ഡൽഹിയിലെ ഒരു ഭക്ഷണശാലയിൽ ചിത്രീകരിച്ച വീഡിയോ യൂട്യൂബിൽ ഷെയർ ചെയ്യുകയും വൺ മില്യണിൽ അധികം പേർ കാണുകയും ചെയ്തു. ദൃശ്യങ്ങളിൽ റെസ്റ്റോറന്റിന്റെ ഉടമയും ബ്ലോഗറും ആദ്യം മത്സരം വിശദീകരിക്കുന്നത് കാണാം.


ഇത്തരം വെല്ലുവിളികൾ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന് മുമ്പ് സാധാരണയായി 1-2 ദിവസം പട്ടിണി കിടന്നായിരിക്കും ചാലഞ്ചിൽ പങ്കെടുക്കുക എന്നാണ് മത്സരത്തെ പറ്റി രജനീഷ് പറഞ്ഞത്. സുഹൃത്തുക്കളാണ് സാധാരണയായി ഇത്തരം മത്സരങ്ങൾക്ക് രജനീഷിനെ പ്രചോദിപ്പിക്കുന്നത്. അതേസമയം സമ്മാനമായി ലഭിച്ച തുക തന്റെ ചാനലിലെ മറ്റ് വീഡിയോകൾ നിർമ്മിക്കാൻ  ഉപയോഗിക്കുമെന്ന് രജനീഷ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.