Viral Video: ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് നാല് നില കെട്ടിടം തകര്‍ന്നു വീഴുന്ന  ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വെസ്റ്റ് മുംബൈയിലെ  ബോറിവാലി മേഖലയിലെ സായിബാബ നഗറിലാണ്  നാല് നില കെട്ടിടം തകർന്നുവീണത്. ഈ അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗീതാഞ്ജലി ടവർ എന്ന് പേരിട്ടിരിക്കുന്ന കെട്ടിടം  തകർന്നു വീഴുന്നതിന്‍റെ ഭീകരദൃശ്യം അവിടെ സ്ഥാപിച്ചിരുന്ന ക്യാമറയിൽ പതിഞ്ഞത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  പ്രചരിയ്ക്കുന്നുണ്ട്.  വീഡിയോയില്‍ ഒരു ചീട്ട് കൊട്ടാരം പോലെ നാലുനില കെട്ടിടം തകര്‍ന്നു വീഴുന്നത് കാണാം. വെറും 10  സെക്കന്‍ഡില്‍ ഒരു വലിയ മണ്‍  കൂമ്പാരമായി നാലുനില കെട്ടിടം മാറി. ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. കെട്ടിടം തകര്‍ന്ന സമയത്ത് നിരവധി ആളുകള്‍ സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.      


വീഡിയോ കാണാം.



അതേസമയം,  സംഭവം വീണ്ടും വലിയ ഒരു ചോദ്യം ഉയര്‍ത്തുകയാണ്. അതായത്, പതിറ്റാണ്ടുകൾ പഴക്കമുള്ള മുംബൈയിലെ കെട്ടിടങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ് എന്ന ചോദ്യം. മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്‍റ്  അതോറിറ്റി (Mhada) 2018-ൽ നടത്തിയ സര്‍വേ പ്രകാരം 100 ​​കെട്ടിടങ്ങളെ അപകടകരമായ (C1) വിഭാഗമായി അടയാളപ്പെടുത്തിയിരുന്നു. കൂടാതെ, നഗരത്തിലെ 7 വലിയ കെട്ടിടങ്ങള്‍ അത്യന്തം അപകടകരമായതായും പ്രഖ്യാപിച്ചിരുന്നു.  BMCയുടെ അധികാര പരിധിയില്‍  93 ജീർണിച്ച കെട്ടിടങ്ങൾ ഉണ്ടായിരുന്നുവെന്നും ഉടന്‍ തന്നെ അത്  ഒഴിപ്പിക്കുമെന്നും അന്നത്തെ സംസ്ഥാന ഭവന മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അതില്‍  കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. 50 വർഷത്തിലേറെ പഴക്കമുള്ള നിരവധി  കെട്ടിടങ്ങളാണ് മുംബൈ നഗരത്തില്‍ ഉള്ളത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.