Nagaland Viral Video:ക്രെയിൻ കിട്ടിയില്ല,നാട്ടുകാർ ചേർന്ന് ട്രക്ക് വലിച്ചു കേറ്റി
ട്രക്ക് തിരികെ കയറ്റുന്നത് വെല്ലുവിളിയായ ഘട്ടത്തിലാണ് പ്രദേശവാസികൾ എത്തുന്നത്. എല്ലാവരും ചേർന്ന് കയറുകൾ കെട്ടി ട്രക്കിന്റെ വിവിധ ഭാഗങ്ങളിൽ ഉറപ്പിച്ച് വലിച്ച് കയറ്റി.
കോഹിമ: ഒത്തുപിടിച്ചാൽ മലയെന്നല്ല സകലതും പോരും. തെളിവ് വേണമെങ്കിൽ നാഗാലാന്റിലെ ഒരു സംഭവം തന്നെ എടുക്കാം. ഇഞ്ചി ലോഡുമായി പോവുകയായിരുന്ന ഒരു ട്രക്ക് നാഗാലാന്റിലെ മലയിടുക്കുകളിലെവിടെയോ വീണു. ഡ്രൈവറും,ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും ട്രക്ക് തിരികെ കയറ്റുന്നത് വെല്ലുവിളിയായ ഘട്ടത്തിലാണ് പ്രദേശവാസികൾ എത്തുന്നത്. എല്ലാവരും ചേർന്ന് കയറുകൾ കെട്ടി ട്രക്കിന്റെ വിവിധ ഭാഗങ്ങളിൽ ഉറപ്പിച്ച് വലിച്ച് കയറ്റി. സംഭവം ആരോ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.
ALSO READ: റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസണ് പകരം,സുരിനാം പ്രസിഡന്റ് അതിഥി
വൈറൽ വീഡിയോ കാണാം
നൂറ് കണക്കിന് ആളുകൾ ചേർന്ന് വടംകെട്ടി ട്രക്ക് വലിച്ചുകയറ്റുന്നതാണ് Video ദൃശ്യങ്ങളിൽ ഉള്ളത്. ട്രക്ക് കയറ്റാൻ മറ്റു ആധുനിക സംവിധാനങ്ങൾ കിട്ടാതായതോടെ, നാട്ടുകാർ വടംകെട്ടി ട്രക്ക് വലിച്ചുകയറ്റുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തിന് സോഷ്യൽമീഡിയയിൽ അടക്കം അഭിനന്ദന പ്രവാഹമാണ്. വീഡിയോ ബി.ജെ.പി വക്താവ് മോലുമോ കിക്കോണും ട്വിറ്ററിൽ പോസറ്റ് ചെയ്തിരുന്നു. ഇതോടെ വീഡിയോ വൈറലാവുകയായിരുന്നു. ആ ട്രക്കും,ഗ്രാമീണരെയും തേടി നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ പരതുന്നത്.
ALSO READ: COVID Vaccine : പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...