Viral Video : മൃഗങ്ങൾക്കിടയിലും പ്രണയവും അതിനെ ചതിയും നിരാശയുമുണ്ടോ? എന്നാൽ ഉണ്ട്. അവർ നിരാശ കാമുകന്മാരാകാറുമുണ്ട്. ഹൃദയം നുറങ്ങുന്ന വേദന അവർക്കും ഉണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. പൂച്ചകളാണ് പ്രണയവും അവ ലഭിക്കാത്തതിന്റെ നിരാശയും നിമിഷങ്ങൾക്കുള്ളിൽ പ്രകടമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് പൂച്ചകൾ പ്രണയം സലപ്പിക്കുന്നതാണ് വീഡിയോ. ഇരുവരെ പ്രണയപരവശരായി മുട്ടി ഉരുമി നിൽക്കുമ്പോൾ ഇതാ വരുന്നു നമ്മുടെ നിരാശകാമുകൻ. മൂന്നാമനായ പൂച്ചയുടെ വരവോടെ ഇരുവരുടെ പ്രണയം നിറഞ്ഞ നിമിഷങ്ങൾക്ക് അൽപം ഇടവേള വരുകയാണ്. പെൺ പൂച്ചയാണെന്ന് തോന്നുന്നു, അവൾ മൂന്നാമനെ ഒരു നോക്ക് നോക്കുന്നുമുണ്ട്. മൂന്നമാനായ പൂച്ച ഇരുവരെയും നോക്കി സ്തംഭിച്ച് നിന്ന് പോകും.


ALSO READ : Viral Video: നായയുടെ യോ​ഗ പ്രാക്ടീസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ



ആ നോട്ടത്തിന് ശേഷം അവർ വീണ്ടും തങ്ങളുടേതായ ലോകത്തിലേക്ക് പോകുകയാണ്. നിരാശനായ മൂന്നാമനായ പൂച്ച തല താഴ്ത്തി മടങ്ങുകയാണ്. വെള്ളയും അൽപം ഗോൾഡൻ നിറമുള്ള പൂച്ചയാണ് നമ്മുടെ നിരാശ കാമുകൻ. ചാര നിറവും വെള്ള നിറത്തുലുമാണ് പെൺപ്പൂച്ച. ഗോൾഡൻ നിറത്തിലുള്ള പൂച്ചയാണ് കാമുകൻ. കാണാം രസകരമായ വീഡിയോ: 


ഇൻഫിനിറ്റി രാജ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 15.8 മില്യൺ പേർ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു. "ഈ വീഡിയോയിൽ നിന്നും മനസിലാകും ആർക്കാണ് ശരിക്കും പറ്റ് പറ്റിയതെന്ന്" "ഹൃദയം തകർന്നു പോയി" തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി പലരും രേഖപ്പെടുത്തിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.