Viral Video: രക്തം ടെസ്റ്റ് ചെയ്യാൻ പേടി; പോലീസുകാരൻ കരച്ചിലോട് കരച്ചിൽ, പിന്നെ നടന്നത്
ഉത്തർപ്രദേശിലെ ഉന്നാവോയിലെ പോലീസ് പരിശീലന ക്യാമ്പിൽ നിന്നുള്ളതാണ് വീഡിയോ.വൈദ്യപരിശോധനയ്‌ക്കായി രക്തസാമ്പിൾ എടുക്കാൻ വിളിച്ചപ്പോഴാണ് സൂചി കുത്തുന്നത് പേടിച്ച് പോലീസുകാരൻ കരച്ചിൽ ആരംഭിച്ചത്.
പോലീസുകാരെ പൊതുവേ പേടിയില്ലാത്തവരെന്നാണ് കരുതുന്നത്. കള്ളൻമാരെയും കൊള്ളക്കാരെയുമെല്ലാം ഇടിച്ച് സൂപ്പാക്കുന്ന പോലീസുകാരെ വീരാരാധനയോടെയാണ് ആളുകൾ കാണുന്നതും. എന്നാൽ ചിലപ്പോഴൊക്കെ പോലീസുകാർക്ക് ഒന്ന് കൈവിട്ടു പോവാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
ഉത്തർപ്രദേശിലെ ഉന്നാവോയിലെ പോലീസ് പരിശീലന ക്യാമ്പിൽ നിന്നുള്ളതാണ് വീഡിയോ.വൈദ്യപരിശോധനയ്‌ക്കായി രക്തസാമ്പിൾ എടുക്കാൻ വിളിച്ചപ്പോഴാണ് സൂചി കുത്തുന്നത് പേടിച്ച് പോലീസുകാരൻ കരച്ചിൽ ആരംഭിച്ചത്. മെഡിക്കൽ അസിസ്റ്റന്റ് ഒരു സിറിഞ്ചുമായി കസേരയിൽ ഇരിക്കുന്ന പോലീസുകാരന്റെ അടുത്തേക്ക് നീങ്ങിയപ്പോൾ കരച്ചിൽ പിന്നീട് നിലവിളിയായി മാറി.
Also Read: Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!
കൂപ്പുകൈകളോടെ പോലും പോലീസുകാരൻ കരച്ചിൽ ആരംഭിച്ചു. വേറെ വഴിയൊന്നുമില്ലാതായതോടെ ഒപ്പമുണ്ടായിരുന്നവർക്ക് പോലീസുകാരൻറെ കൈ പിടിക്കേണ്ടി വന്നു. ഒടുവിൽ സിറിഞ്ഞ് എടുത്ത് ഞരമ്പിൽ പഞ്ഞി വെച്ച ശേഷമാണ് അദ്ദേഹം തൻറെ കരച്ചിൽ നിർത്തിയത്. എന്തായാലും സംഭവം അധികം താമസിക്കാതെ വൈറലായി.
നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ച് വീഡിയോയുടെ താഴെ കമൻറുമായി എത്തിയത്. ഗിഡ്ഡെ എന്ന ഇൻസ്റ്റഗ്രാം പേജാണ് വീഡിയോ പങ്ക് വെച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ 5890 പേർ വീഡിയോ ലൈക്ക് ചെയ്തു. റിമാൻറ് പ്രതികളെയും ഇങ്ങനെയാണ് പോലീസ് പരിശോധിക്കുന്നതെന്നും വീഡിയോക്ക് പിന്നാലെ കമൻറ് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...