Viral Video: ട്രെഡ്മില്ലിൽ ഇങ്ങനെയും ചെയ്യാമോ? വ്യത്യസ്തമായൊരു ട്രെഡ്മിൽ ഫിറ്റ്നെസ്
ഡാൻസിലൂടെ വർക്കൗട്ട് ചെയ്യുന്ന വീഡിയോകളും നമ്മൾ മിക്കവാറും കാണാറുണ്ട്. എന്നാൽ ഡാൻസും വർക്കൗട്ടും ഒന്നിച്ച് ചെയ്യാൻ പറ്റുന്ന ഫിറ്റ്നെസ് വീഡിയോ കണ്ടിട്ടുണ്ടോ?
ഫിറ്റ്നെസ് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. വീട്ടിലും ജിമ്മുകളിലും ഒക്കെയായി ഓരോരുത്തരും അവരുടെ ശരീരം ഫിറ്റ് ആയിട്ടിരിക്കാനുള്ള ശ്രമങ്ങൾ നടത്തും. അത്തരത്തിലുള്ള ഫിറ്റ്നെസിന്റെയും വർക്കൗട്ടിന്റെയും വീഡിയോൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. സാധാരണ വർക്കൗട്ടിൽ നിന്നും വളരെ വ്യത്യസ്തമായ പല ഫിറ്റ്നെസ് വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചില വീഡിയോകൾ പലർക്കും പ്രചോദനവുമാകാറുണ്ട്. ഇന്നത്തെ തലമുറയ്ക്ക് ആരോഗ്യ സംരക്ഷണം വളരെ പ്രധാനമാണ്.
ഡാൻസിലൂടെ വർക്കൗട്ട് ചെയ്യുന്ന വീഡിയോകളും നമ്മൾ മിക്കവാറും കാണാറുണ്ട്. എന്നാൽ ഡാൻസും വർക്കൗട്ടും ഒന്നിച്ച് ചെയ്യാൻ പറ്റുന്ന ഫിറ്റ്നെസ് വീഡിയോ കണ്ടിട്ടുണ്ടോ? അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയയിൽ വൈറലാകുന്നത്. ട്രെഡ്മില്ലിൽ ഡാൻസ് ചെയ്യുന്നതാണ് പുതിയ വീഡിയോ. വെറുമൊരു ഡാൻസ് അല്ല അത്. മൂന്ന് സ്ത്രീകൾ ട്രെഡ്മില്ലുകളിൽ നിന്ന് ഗർബ നൃത്തം കളിക്കുന്ന വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജാറത്തില്‍ നവരാത്രി ആഘോഷങ്ങളില്‍ കളിക്കുന്നതാണ് ഗര്‍ബ നൃത്തം. 'ഗര്‍ബേ കി രാത്' എന്ന ഗാനത്തിനാണ് യുവതികള്‍ നൃത്തം ചെയ്യുന്നത്. ഗര്‍ബ നൃത്തത്തിന്റെ വേഷം ധരിച്ചാണ് ഇവരുടെ നൃത്തം.
Also Read: Viral Video: സർഫ് ബോർഡിൽ നിൽക്കുന്ന ഈ മിടുക്കനെ കണ്ടോ? സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച വീഡിയോ
ട്രെഡ്മില്ലിൽ പാവാട ധരിച്ച് നൃത്തം ചെയ്യുന്ന അപകടകരമാണെന്നാണ് മിക്ക ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. ഗർബ വേൾഡ്, ഗുജ്ജു ചോക്റി എന്നീ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ട്രെഡ്മില്ലിലെ ഈ നൃത്തം സുരക്ഷിതമല്ലെന്ന് പലരും പറയുന്നുണ്ടെങ്കിലും ചിലര്‍ വീഡിയോയിലെ സ്ത്രീകളെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. മുന്‍പ് ട്രെഡ്മില്ലില്‍ നിന്ന് നൃത്തം ചെയ്യുന്ന നടന്‍ അശ്വിന്‍ കുമാറിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...