Viral Video: രസകരമായ വീഡിയോകൾ കൊണ്ട് നിറഞ്ഞ ഒരു ലോകമാണ് ഇന്റർനെറ്റ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. ചില വീഡിയോകൾ കണ്ടാൽ ശരിക്കും നമുക്ക് ചിരി അടക്കാൻ കഴിയില്ല.  കണ്ട മാത്രയിൽ ചിരി അടക്കാൻ കഴിയാത്ത നിരവധി വീഡിയോകളാണ് ഇവിടെ അപ്‌ലോഡ് ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകനെ കാത്തു നിൽക്കുന്ന കാമുകിയെ. തന്റെ വീടിന്റെ അടുത്തെത്തിയതും ബാൽക്കണിയിൽ നിൽക്കുന്ന കാമുകി എന്താണ് ചെയ്തതെന്ന് ഒന്ന് കാണേണ്ടത് തന്നെയാണ്.  കാമുകി തനിക്കായി കാമുകൻ കൊണ്ടുവന്ന ഫോൺ കിക്കളക്കിയശേഷമാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്.  വീഡിയോ കണ്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും ഉറപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പെൺകുട്ടികളെ കണ്ട് ഒന്ന് സ്റ്റൈൽ കാണിച്ചതാ... കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ 


വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാമുകി തന്റെ കാമുകനേയും കാത്ത് എങ്ങനെയാണ് ബാൽക്കണിയിൽ നിൽക്കുന്നതെന്ന്.  കുറച്ചു കഴിയുമ്പോൾ നമുക്ക് കാണാൻ കഴിയും ആർക്കുവേണ്ടിയാണോ ആ കാമുകി കാത്തു നിന്നത് ആ   കാമുകൻ വരുന്നത്.  അവിടെയെത്തിയതും പെൺകുട്ടി കാമുകനോട് ഹായ് പറയുന്നതും ഉടൻ തന്നെ ഒരു ബോക്സ് കാമുകൻ മുകളിലേക്ക് ഇട്ടുകൊടുക്കുന്നതും നമുക്ക് കാണാൻ കഴിയും.  അത് വാങ്ങിയ ഉടനെ കാമുകി വീഡിയോയിൽ അത് എന്താണ് സാധനം എന്ന് കാണിക്കുന്നുണ്ട്.  അത് ഒരു ഐഫോൺ ആയിരുന്നു.  അതിനേക്കാളും ഞെട്ടിക്കുന്ന കാര്യം എന്നുപറയുന്നത് അത് ശരിക്കുമുള്ള കാമുകി ആയിരുന്നില്ല എന്നതാണ്.  ഫോൺ കിട്ടിയയുടൻ പെൺകുട്ടിയെപോലെ നിന്നിരുന്ന ആൾ മാസ്ക് താഴ്ത്തിയപ്പോഴാണ് അറിയുന്നത് അതൊരു ആൺകുട്ടിയായിരുന്നു വെന്നത്.  നീണ്ട മുടിയൊക്കെ ഫിറ്റ് ചെയ്ത് അയാൾ പെൺകുട്ടിയായി വേഷം മാറി നിൽക്കുകയായിരുന്നു. വീഡിയോ കാണാം...


Also Read: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ



Also Read: Belly Fat: രാവിലെ എഴുന്നേറ്റ ഉടൻ ഈ 2 കാര്യങ്ങൾ ചെയ്താൽ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ ഉരുക്കാം!


എന്തായാലും ഫോൺ തട്ടിയെടുക്കാനുള്ള പ്ലാനിൽ ഈ യുവാവ് വിജയിച്ചിരിക്കുകയാണ്. വൈറലാകുന്ന രസകരമായ ഈ വീഡിയോ sakhtlogg എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് നല്ല കമന്റുകളാണ് ലഭിക്കുന്നത്.  ഒപ്പം 15.8 k വ്യൂസും നിരവധി ലൈക്‌സും ലഭിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.