'സർവൈവൽ ഓഫ് ദി ഫിറ്റസ്റ്റ്' കാട്ടിലെ നിയമം പലപ്പോഴും ഇങ്ങനെയാണ്. മൃഗങ്ങളെ സംബന്ധിച്ചിടത്തോളം, അതിജീവനം ദൈനംദിന പ്രശ്‌നമാണ്, കാരണം അവ നിരന്തരം ജാഗ്രത പാലിക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം മറ്റ് വലിയ വേട്ടക്കാർ അവരെ കൊല്ലും.  ഇതിനെ വ്യക്തമാക്കുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്ന ഒരു വീഡിയോ.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളത്തിലൂടെ അതിവേഗം മുതലയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന കൃഷ്ണമൃഗമാണ് വീഡിയോയിലുള്ളത്. 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്ക് വെച്ചത് ചലച്ചിത്ര നിർമ്മാതാവ് വിനോദ് കപ്രിയാണ്. ഒരു ടോപ്പ് ക്ലാസ് ക്ലൈമാക്സ്!" എന്നാണ് കാപ്രി വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.


 



തുടക്കത്തിൽ പതിയെയും പിന്നീട് വേഗത്തിലുമാണ് മുതല നീന്താൻ തുടങ്ങുന്നത്. എന്നാൽ ഇത് മനസ്സിലാക്കിയ കൃഷ്ണമൃഗമാകട്ടെ വേഗത കൂട്ടുകയും ചെയ്തു. ഇടയിൽ അടുത്തെത്തിയ മുതല കൃഷ്ണമൃഗത്തിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതി വിദഗ്ധമായി അത് പൊങ്ങി ചാടുന്നു. പിന്നെ വേഗത്തിൽ കരയിൽ കയറുന്നു. ഒറു നിമിഷം വീഡിയോ കാണുന്ന ആരെങ്കിലും അതിനെ മുതല പിടികൂടുമെന്ന് വിചാരിക്കുമെങ്കിലും സംഭവം ടോപ്പ് ക്ലൈമാക്സിലാണ് അവസാനിക്കുന്നത്. 


വീഡിയോയ്ക്ക് 26,000-ലധികം വ്യൂസും 1171 ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. എന്തായാലും വീഡിയോ ട്വിറ്ററിൽ വൈറലാണ്. അത് കൊണ്ട് തന്നെ നിരവധി റീ ട്വീറ്റുകളും ഇതിന് ലഭിക്കുന്നുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.