Viral Video of Snake: പാമ്പുകളുമായി ബന്ധപ്പെട്ടുള്ള നിരവധി വീഡിയോകൾ  സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്. മറ്റ് മൃ​ഗങ്ങളെ ഇവ വിഴുങ്ങതിന്റെ ദൃശ്യങ്ങളും ഇന്റർനെറ്റിൽ ഒരുപാടുണ്ട്. വലിയ മൃ​ഗങ്ങളെയും എലി, തവള പോലുള്ള ചെറിയ ജീവികളെയും പാമ്പ് വിഴുങ്ങാറുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അത്തരത്തിൽ ഇരയെ വിഴുങ്ങാൻ ശ്രമിക്കുന്ന ഒരു പാമ്പിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ വൈറലാകുന്നത്. ഇരയെന്ന് കരുതി അടിവസ്ത്രം വിഴുങ്ങാൻ ശ്രമിച്ച പാമ്പിന് കിട്ടിയത് എട്ടിന്റെ പണിയാണ്. കർണാടകയിലാണ് സംഭവം നടന്നത്. ചാമരാജനഗർ താലൂക്കിലെ കൊതേത്തിട്ട് ഗ്രാമത്തിലെ ശിവകുമാറിന്റെ വീട്ടിൽ കയറിയ പാമ്പാണ് ഇരയെന്ന് കരുതി അടിവസ്ത്രം വിഴുങ്ങിയത്. ഓട് ഇട്ട വീടിന്റെ മുകളിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. 



Also Read: Viral Video: കളി കാളയോട്.. കിട്ടി എട്ടിന്റെ പണി! വീഡിയോ വൈറൽ


 


പാമ്പിന് ഇത് അകത്തേക്കോ പുറത്തേക്കോ ഇറക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തി. തുടർന്ന് പാമ്പ് പിടിത്തക്കാരൻ എത്തി പാമ്പിന്റെ വായിൽ നിന്ന് അടിവസ്ത്രം പുറത്തെടുത്ത് അതിന് രക്ഷപ്പെടുത്തി. പിന്നീട് പാമ്പിനെ വനത്തിൽ കൊണ്ട് വിട്ടു. വീഡിയോ സമൂഹ മാധ്യമങ്ങലിൽ വൈറലാണ്. ഇങ്ങനെയൊരു ഇരയെ വിഴുങ്ങുന്ന പാമ്പിനെ ചിലപ്പോൾ ആരും കണ്ടിട്ടുണ്ടാകില്ല. 


Viral Video: മരത്തിന് മുകളിൽ വച്ച് കുരങ്ങനെ വേട്ടയാടാൻ ശ്രമിച്ച കടുവയുടെ അവസ്ഥ കണ്ടോ?


വൈറൽ വീഡിയോ: മരത്തിന് മുകളിൽ വച്ച് കുരങ്ങനെ വേട്ടയാടാൻ ശ്രമിക്കുന്ന കടുവയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ മീഡിയയിൽ വൈറലാകുന്നു. ഒരു മരത്തിന് മുകളിൽ ഒരു മിടുക്കനായ കുരങ്ങനെ വേട്ടയാടാൻ ശ്രമിച്ച കടുവ ദയനീയമായി പരാജയപ്പെടുന്നതാണ് വീഡിയോയിലുള്ളത്.


കുരങ്ങൻ മരച്ചില്ലകളിൽ ആടി മുകളിലേക്കും താഴേക്കും നീങ്ങുകയാണ്. ഇതിന് അനുസരിച്ച് നീങ്ങാൻ ശ്രമിച്ച് കടുവ താഴെ വീഴുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. തന്നെ പിടിക്കാൻ സാധിക്കുമെന്ന് കടുവയെ വിശ്വസിപ്പിച്ച് കബളിപ്പിക്കുന്നതിനിടയിൽ കുരങ്ങൻ ഈ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴി തേടാനുള്ള പദ്ധതി തയ്യാറാക്കുന്നതും കാണാം. 


കടുവ കുരങ്ങന്റെ നേരെ താഴേക്ക് നീങ്ങുമ്പോൾ, കുരങ്ങൻ താഴെ വീഴുന്നത് പോലെ കാണിക്കുന്നു. എന്നാൽ അതിവിദ​ഗ്ധമായി മറ്റൊരു ശിഖരത്തിലേക്ക് ചാടുകയാണ് കുരങ്ങൻ ചെയ്യുന്നത്. കുരങ്ങൻ കടുവയെ കബളിപ്പിച്ച് മരത്തിന്റെ മുകളിലെ ശിഖരങ്ങളിലേക്ക് ചാടിക്കയറി. കടുവ താഴേക്കും വീണു. ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരൺ ട്വിറ്ററിൽ ഈ വീഡിയോ പങ്കുവച്ചു. 1,74,000ൽ അധികം കാഴ്ചക്കാരെ നേടി വീഡിയോ വൈറലായിരിക്കുകയാണ്. 8,300 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.