Viral Video: വന്യജീവികളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഇത്തരം വീഡിയോകളിൽ മൃഗങ്ങൾ തമ്മിലുള്ള വഴക്കും, പരസ്പരം സ്‌നേഹിക്കുന്നതുമൊക്കെ നമ്മൾ കാണാറുണ്ട്. പക്ഷേ ചില മൃഗങ്ങളുണ്ട് അവർക്ക് ആക്രമിക്കാൻ മാത്രമേ അറിയൂ. അത്തരം മൃഗങ്ങളെ കാണുമ്പോൾ മനുഷ്യരും മൃഗങ്ങളും ഒരുപോലെ പരിഭ്രാന്തരാകാറുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ അനങ്ങനെയുള്ള ഒരു മൃഗം അതിന്റെ സ്വഭാവത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നിങ്ങൾക്ക് എന്തായിരിക്കും തോന്നുക.  ഇനി എന്ത് തോന്നിയാലും ശരി അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Viral Video).  വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് ഒരു സിംഹത്തെയും നായയേയും കാണാൻ കഴിയും.  അപ്പോൾ നിങ്ങൾ വിചാരിക്കുകയായിരിക്കും ആ സിംഹം നായക്കുട്ടിയെ കടിച്ചു കൊന്നുവെന്ന് അല്ലെ? എന്നാൽ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു അതായത് ഇരുവരും പരസ്പരം സ്നേഹം ചൊരിയുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്. 


Also Read: Viral Video: സിംഹത്തെ കൂളായി ഒക്കത്തെടുത്ത് യുവതി.. വീഡിയോ കണ്ടാൽ ഞെട്ടും!


സാധാരണയായി മറ്റ് മൃഗങ്ങളെ ആക്രമിക്കുന്ന സിംഹത്തെയാണ് നമ്മൾ കണ്ടിട്ടുള്ളത് അല്ലെ.  ഇടയിലേക്ക് നായയെ ആക്രമിക്കുന്ന സിംഹത്തിന്റെ വീഡിയോയും വൈറലായിരുന്നു (Viral Video). അതുകൊണ്ടുതന്നെ നായയോട് സ്നേഹം കാണിക്കുന്ന സിംഹത്തിന്റെ വീഡിയോ കണ്ട പലരും ശരിക്കും ഞെട്ടിയിരിക്കുകയാണ്. വീഡിയോ കാണാം... 


 



Also Read: Viral Video: മഞ്ഞിന്റെ മനോഹാരിതയിൽ തുള്ളിക്കളിച്ച് ആനകൾ..!


സിംഹത്തിന്റെയും നായയുടെയും ഈ വീഡിയോ doglover_s തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കിട്ടിട്ടുണ്ട്. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, " അവിശ്വസനീയമായ ബന്ധം. ഇരുവരും ഒരുമിച്ച് വളർന്നു, ഇപ്പോൾ നല്ല സുഹൃത്തുക്കളാണ്'.  വീഡിയോയുടെ അടിക്കുറിപ്പിൽ നിന്നും മനസിലാകുന്നത് സിംഹവും നായയും വളർത്തുമൃഗങ്ങളായിരിക്കാം എന്നതാണ്. വീഡിയോയ്ക്ക് ഇതുവരെ 49 ലക്ഷത്തിലധികം വ്യൂസ് ആണ് ഉള്ളത്.  മാത്രമല്ല നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.