Viral Video: സോഷ്യല്‍ മീഡിയയില്‍ ദിനംപ്രതി വളരെ വ്യത്യസ്തമായതും ആകര്‍ഷകവുമായ  നിരവധി വാര്‍ത്തകളും  വീഡിയോകളുമാണ് എത്താറുള്ളത്.  അടുത്തിടെ സോഷ്യൽ മീഡിയയിൽ  വൈറലാകുന്ന വിചിത്രമായ പല വീഡിയോകളും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടതാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു വീഡിയോ  സിംഹവുമായി ബന്ധപ്പെട്ടതാണ്. സിംഹത്തെ അതിന്‍റെ ശക്തിയും ചടുലതയും കാരണം കാടിന്‍റെ  രാജാവായി കണക്കാക്കുന്നു. സിംഹത്തിന്‍റെ മുന്നിൽ പിടിച്ചു നില്‍ക്കാന്‍ ധൈര്യം കാട്ടുന്ന മൃഗങ്ങൾ വളരെ കുറവാണ്. സിംഹങ്ങൾ എപ്പോഴും മറ്റ് മൃഗങ്ങളെ ആക്രമിക്കുന്നതായി കാണാം. അത്തരത്തിലുള്ള ഒരു വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. 


ഈ വീഡിയോയില്‍ ഒരു  സിംഹം പതിയിരുന്ന് കാളക്കൂട്ടത്തെ ആക്രമിക്കുന്നതായി കാണാം. ഒരു കൂട്ടം കാളകൾ അതിവേഗത്തിൽ  പായുകയാണ്. ഒരു പെണ്‍സിംഹം ഇവയെ നിരീക്ഷിച്ചുകൊണ്ട് അലസയായി കിടക്കുകയാണ്.  അപ്പോഴാണ് പിന്നില്‍ നിന്നും ഒരു ആണ്‍സിംഹം മെല്ലെ വന്ന്  ഒരു കാളയുടെ നേര്‍ക്ക്‌ ചാടി വീഴുന്നത്...  കാളയുടെ കഴുത്തിന്‌ പിടിമുറുക്കുന്ന  സിംഹം ഒരു തരത്തിലും അതിന്  രക്ഷപെടാനുള്ള അവസരം കൊടുക്കുന്നില്ല...  എത്ര സൂക്ഷ്മമായാണ് സിംഹം ഇര പിടിയ്ക്കുന്നത് എന്ന് ഈ  വീഡിയോയില്‍ വ്യക്തമാണ്‌.  ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ  വൈറലായി മാറുകയാണ്.


Also Read: Viral Video: ആക്രമിക്കാന്‍ വന്ന സിംഹത്തെ കുടഞ്ഞെറിയുന്ന കാട്ടുപോത്ത്...!! വീഡിയോ വൈറല്‍


വന്യ മൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ ചിലർ വാഹനങ്ങളിൽ കാടു കാണാന്‍ എത്തിയിരിയ്ക്കുന്നത് കാണാം.  സിംഹം കാളക്കൂട്ടത്തെ ആക്രമിക്കുന്ന ഈ കാഴ്ച കണ്ട്  സഞ്ചാരികള്‍ അമ്പരന്നു.   


വീഡിയോ ഇവിടെ കാണുക:-



വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട  വൈറലായ ഈ വീഡിയോ interestinganimal0 എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ്  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ എത്രത്തോളം ജനപ്രിയമായി എന്ന് അതിന് ലഭിച്ച ലൈക്കുകളില്‍ നിന്നും വ്യക്തമാണ്‌.  സിംഹത്തിന്‍റെ ഈ വീഡിയോയ്ക്ക്  ഇതിനോടകം 16 ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചിരിയ്ക്കുന്നത്.  നിരവധി പേര്‍ പ്രതികരണങ്ങളും നല്‍കിയിട്ടുണ്ട്.  ബോസിന് വിശക്കുന്നു എന്നൊരാള്‍ കുറിച്ചപ്പോള്‍   'ബോസ് ഈസ് ദി ബോസ്' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.  സോഷ്യൽ മീഡിയ ഉപയോക്താക്കള്‍ വീഡിയോയ്ക്ക്  വൻ പ്രതികരണമാണ് നൽകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.