Funny Video: സോഷ്യൽ മീഡിയയിൽ പല രസകരമായ വീഡിയോകളും എത്താറുണ്ട്.  മൃഗങ്ങളും പക്ഷികളുമായി ബന്ധപ്പെട്ട ചില വീഡിയോകള്‍ കണ്ടാല്‍ ചിലപ്പോള്‍ നാം തന്നെ ചിരിച്ച് മടുക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആളുകളെ ചിരിപ്പിക്കാൻ വേണ്ടി ഇത്തരത്തില്‍ രസകരമായ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ എണ്ണം അടുത്തിടെയായി വളരെ കൂടുതലാണ്. അത്തരത്തിലുള്ള രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍  മീഡിയയില്‍ വൈറലാകുന്നത്.


ഒരു യുവാവിന്‍റെ നേര്‍ക്ക്‌ ദേഷ്യത്തോടെ പാഞ്ഞടുക്കുന്ന ഒരു അരയന്നമാണ്‌ വീഡിയോയിലെ താരം. വീഡിയോയില്‍, ഒരു തടാകത്തില്‍ നീന്തിത്തുടിക്കുന്ന അരയന്നത്തെ കാണാം. പെട്ടെന്നാണ് ഒരു യുവാവ്‌ ആ തടാകത്തിലേയ്ക്ക് എടുത്തുചാടുന്നത്.  താന്‍   നീന്തിക്കളിക്കുന്ന തടാകത്തിലേയ്ക്ക് വന്നെത്തിയ ശത്രുവിനെ ആക്രമിക്കാന്‍ ദേഷ്യത്തോടെ പഞ്ഞടുക്കുകയാണ് അരയന്നം....!! അരയന്നം ചെയ്തത് കണ്ടാല്‍ നിങ്ങളും ചിരിച്ചു മടക്കും.   സോഷ്യൽ മീഡിയയിൽ ഈ വീഡിയോ ഏറെ ആളുകള്‍ ഇതിനോടകം കണ്ടുകഴിഞ്ഞു.  


വൈറലായിക്കൊണ്ടിരിക്കുന്ന ഈ രസകരമായ വീഡിയോയിൽ, ഒരു  അരയന്നം വെള്ളത്തിൽ സുഖമായി നീന്തിക്കളിയ്ക്കുന്നത് കാണാം. അപ്പോഴാണ്‌ ഒരു യുവാവ്വെള്ളത്തിലേയ്ക്ക്എടുത്തു ചാടുന്നത്. യുവാവിന്‍റെ ഈ പ്രവൃത്തി അരയന്നത്തിന് അത്ര സരസിച്ചില്ല എന്നത് പിന്നീടുള്ള അതിന്‍റെ പ്രവൃത്തിയില്‍ നിന്നും വ്യക്തമാണ്‌. യുവാവ്‌ വെള്ളത്തിലേയ്ക്ക് ചാടിയതോടെ  ഏറെ ദൂരെയായിരുന്ന അരയന്നം ദേഷ്യത്തോടെ വളരെ വേഗത്തില്‍  പാഞ്ഞടുക്കുകയാണ്.  


വീഡിയോ കാണാം:-



വലുപ്പമുള്ള അരയന്നം തന്‍റെ നേര്‍ക്ക്‌ പാഞ്ഞടുക്കുന്നത് കണ്ട് യുവാവ് വേഗത്തില്‍ വെള്ളത്തില്‍ നിന്നും കരയ്ക്ക്‌ കയറാന്‍ ശ്രമിച്ചു.  എന്നാല്‍,  യുവാവിനെ പിടികൂടാനുള്ള  ശ്രമത്തിലാണ് അരയന്നം. ഒടുവില്‍ പിടുത്തം കിട്ടുന്നത് യുവാവ്‌ അണിഞ്ഞിരുന്ന നിക്കറിലാണ്...!! നിക്കറില്‍ പിടിച്ചു ദേഷ്യത്തോടെ വലിയ്ക്കുന്ന അരയന്നത്തെ വീഡിയോയില്‍ കാണാം.  എന്നാല്‍, ഒരുവിധത്തില്‍ അരയന്നത്തിന്‍റെ പിടിയില്‍നിന്നും രക്ഷപെട്ടോടുകയാണ് യുവാവ്‌...!! 


രസകരമായ ഈ  വീഡിയോ  വളരെ പെട്ടന്നാണ്  വൈറലായി മാറിയത്. അരയന്നത്തിന്‍റെയും യുവാവിന്‍റെയും  പ്രവൃത്തികൾ കണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ചിരിക്കുന്നതും വീഡിയോയിൽ കാണാം. 


ബിൽടെക്പ്ലസ് (biltekpluss) എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അരയന്നത്തിന്‍റെയും യുവാവിന്‍റെയും ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രസകരമായ പ്രതികരണങ്ങളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്. "തന്‍റെ കുളത്തിലേക്ക് ആരും വരാൻ ആഗ്രഹിക്കാത്ത ഒരാൾ ഇവിടെയുണ്ട്" എന്നാണ് ഒരാള്‍ കുറിച്ചത്. അരയന്നം യുവാവിനെ സഹായിക്കാനായാണ് എത്തിയത് എന്നാണ് ഒരാള്‍ കുറിച്ചത്. 


വീഡിയോയ്ക്ക് ആയിരക്കണക്കിന് ലൈക്കുകളാണ് ഇതിനോടകം ലഭിച്ചിരിയ്ക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.