രാജ്യത്ത് ഇത് വിവാഹ സീസൺ കൂടിയാണ്. തങ്ങളുടെ വിവാഹങ്ങൾ അവിസ്മരണീയമാക്കാൻ ഏതറ്റം വരെയും പോകും എന്ന ഘട്ടത്തിലാണ് ദമ്പതികൾ.  പലപ്പോഴും ഇത്തരം വ്യത്യസ്തതകളായിരിക്കും കല്യാണം വൈറലാക്കി കളയുന്നത്. അത്തരത്തിലൊരു ഉത്തരേന്ത്യൻ കല്യാണമാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

കല്യാണത്തിൻറെ ഭാഗമായി തോക്കെടുത്തുള്ള ആകാശത്തേക്കുള്ള വെടിവെയ്പ്പാണ് സംഭവം.ഇത്തരം വെടിവയ്പ്പുകൾ നിയമവിരുദ്ധമാണെങ്കിലും ഇപ്പോഴും ഇവ തുടർന്ന് പോവുന്നുണ്ട്. പലപ്പോഴും ഇത് അപകടമരണങ്ങളിലേക്ക് വരെ നയിച്ചിട്ടുണ്ട്. എങ്കിലും ഇത് ഇപ്പോഴും തുടരുന്നു. 


ചുവപ്പും മജന്ത ലെഹംഗയും ധരിച്ച ഒരു വധു വിവാഹ വേദിക്ക് പുറത്ത് വിവാഹ ചടങ്ങുകളെല്ലാം കഴിഞ്ഞ് നിൽക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് വധു തോക്ക് എടുത്ത് ആകാശത്തേക്ക് വളരെ നിസ്സാരമായി മൂന്ന് റൗണ്ട് വെടിയുതിർക്കുന്നു. 


ഒരു ലവലേശം പോലും ആശങ്കയോ പേടിയോ യുവതിയുടെ മുഖത്ത് കാണാനില്ല. പുഞ്ചിരിയോടെ വെടിയുതിർത്ത ശേഷം, വധു തോക്ക് മറ്റൊരാളെ ഏൽപ്പിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 67,000 ലൈക്കുകളാണ് ലഭിച്ചത്.. 


വൈറലായ വീഡിയോ താഴെ കാണുക