Viral Video| ചാക്കിൽ പൈസ കൊണ്ട് വന്ന് കൊടുത്ത് സ്കൂട്ടർ വാങ്ങാൻ പറ്റുമോ സക്കീർ ഭായിക്ക്? ഇയാൾക്കത് പറ്റി-watch
ഒരു സ്കൂട്ടർ വാങ്ങാനുള്ള നാളുകളായ ആഗ്രഹമാണ് ഇദ്ദേഹത്തെ തൻറെ പൈസ കൂട്ടി വെക്കാൻ പ്രേരിപ്പിച്ചത്. കുറച്ചു നാളുകൾക്ക് ശേഷം കൂട്ടിവെച്ച ഒരു ചാക്ക് നിറയെ ചില്ലറ പൈസയുമായി ഇയാൾ സ്കൂട്ടർ ഷോറൂമിലേക്ക് എത്തി
അസ്സാം: ചാക്ക് കണക്കിന് പൈസ എന്നൊക്കെ ഒരു ഉപമ എല്ലാവരും പറയുന്നതാണ്. എന്നാൽ ചാക്ക് നിറയെ പൈസ കൊണ്ട് വന്ന് കുടഞ്ഞിട്ട് സ്കൂട്ടർ വാങ്ങിച്ച ഒരു മാസ്സ് ഹീറോയുണ്ട് അസ്സാമിൽ. സോഷ്യൽ മീഡിയ തിരഞ്ഞ അയാളെ പറ്റി നോക്കാം.
അസ്സാമിലെ ബാര്‍പേട്ട ജില്ലയിലെ കക്ഷി ഒരു പച്ചക്കറി വിൽപ്പനക്കാരനാണ്.ഒരു സ്കൂട്ടർ വാങ്ങാനുള്ള നാളുകളായ ആഗ്രഹമാണ് ഇദ്ദേഹത്തെ തൻറെ പൈസ കൂട്ടി വെക്കാൻ പ്രേരിപ്പിച്ചത്. കുറച്ചു നാളുകൾക്ക് ശേഷം കൂട്ടിവെച്ച ഒരു ചാക്ക് നിറയെ ചില്ലറ പൈസയുമായി ഇയാൾ സ്കൂട്ടർ ഷോറൂമിലേക്ക് എത്തി.
മൂന്ന് മണിക്കൂർ എടുത്താണ് ചില്ലറ മുഴുവൻ ജീനക്കാർ എണ്ണി തിട്ടപ്പെടുത്തിയത്. ആകെ 22000 രൂപ. ബാക്കി തുക ഫിനാൻസിൽ നൽകിയ കമ്പനി കച്ചവടക്കാരന് അദ്ദേഹത്തിൻറെ ആഗ്രഹം പോലെ ഒരു സ്കൂട്ടർ നൽകി.
ചാക്കിൽ ചില്ലറ തുട്ടുകളുമായെത്തുന്ന കച്ചവടക്കാരൻറെ വീഡിയോ വൈറലായതോടെയാണ് ഇദ്ദേഹത്തെക്കുറിച്ച് ആളുകളും അറിഞ്ഞ് തുടങ്ങിയത്. ചാക്കിലെത്തിച്ച പൈസ പിന്നീട് പ്ലാസ്റ്റിക് ബാസ്ക്കറ്റുകളിലേക്ക് മാറ്റുന്നത് വീഡിയോയിലുണ്ട്. തുടർന്ന് ഷോ റൂം ജീവനക്കാർ വണ്ടിയുടെ പേപ്പറുകളും താക്കോലും അദ്ദേഹത്തിന് കൈമാറി. 51000 വ്യൂസാണ് കുറഞ്ഞ സമയം കൊണ്ട് വീഡിയോയ്ക്ക് ലഭിച്ചത്.
ഇതാണ് സോഷ്യൽ മീഡിയയിലെ ആ വൈറൽ വീഡിയോ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...