Viral Video: രാംലീലയ്ക്കിടെ വാലിൽ തീപിടിച്ചതോടെ `ഹനുമാന്` ഹൃദയാഘാതം..! വേദിയിൽ തന്നെ അന്ത്യം
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ ഭക്തിപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ് നവരാത്രി മഹോത്സവം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കോവിഡ് മൂലം ആഘോഷങ്ങള്‍ക്ക് കോട്ടം സംഭാവിച്ചിരുന്നതിനാല്‍ ഇക്കുറി ഒരു കുറവും വരുത്താന്‍ ആരും തയാറല്ല.
Viral Video: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ ഭക്തിപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ് നവരാത്രി മഹോത്സവം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കോവിഡ് മൂലം ആഘോഷങ്ങള്‍ക്ക് കോട്ടം സംഭാവിച്ചിരുന്നതിനാല്‍ ഇക്കുറി ഒരു കുറവും വരുത്താന്‍ ആരും തയാറല്ല.
നവരാത്രി ആഘോഷത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് രാംലീല. നവരാത്രിയുടെ ഒന്നാം ദിവസം മുതല്‍ ആരഭിക്കുന്ന രാംലീല രാമായണത്തിന്‍റെ നാടകീയ ആവിഷക്കാരമാണ്. ദിവസവും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ ഏറെ കലാകാരന്മാര്‍ പങ്കെടുക്കുന്നു. ഇത് കാണുവാനായി നിരവധി ആളുകളും ഒത്തു ചേരാറുണ്ട്.
Also Read: Viral Video: മയിൽ പറക്കുന്ന മനോഹര ദൃശ്യം...! വീഡിയോ വൈറൽ
ദസറ ദിവസം രാവണനേയും കുംഭകര്‍ണ്ണനേയും മേഘനാദനേയും വധിക്കുന്നതാണ് രാംലീലയുടെ പ്രധാന ആകര്‍ഷണം. തൊട്ടടുത്ത ദിവസം നടക്കുന്ന" ഭരത് മിലാപ്" (റാം ഭാരത് കൂടിക്കാഴ്ച) എന്ന പരിപാടിയിലൂടെ രാംലീല അവസാനിക്കുന്നു.
എന്നാല്‍, രാംലീലയ്ക്കിടെ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്. രാംലീലയില്‍ ഹനുമാന്‍റെ വേഷം അഭിനയിച്ച വ്യക്തി ലങ്കാ ദഹനം അഭിനയിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അതിനായി തന്‍റെ നീണ്ട വാലില്‍ തീ പിടിപ്പിച്ചതോടെ അഭിനേതാവിന് ഹൃദയാഘാതം സംഭവിച്ചു.
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സേലംപൂർ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവംമുണ്ടായത്. രാംലീലയിൽ ഹനുമാന്‍റെ വേഷം ചെയ്ത 50 വയസുകാരനാണ് വേദിയിൽ വച്ച് മരിച്ചത്. വാലില്‍ തീ പിടിപ്പിച്ചതോടെ അഭിനേതാവിന് ഹൃദയാഘാതം സംഭവിയ്ക്കുകയും തൽക്ഷണം മരിയ്ക്കുകയും ചെയ്തു.
വീഡിയോ കാണാം
ശനിയാഴ്ച രാത്രി നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാണ്. വാലില്‍ തീ പിടിച്ചതോടെ കഥാപാത്രത്തെ അവതരിപ്പിച്ച രാം സ്വരൂപ് നിലത്തുവീണു, ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചിരുന്നു, എന്നാല്‍ വേദിയില്‍ വച്ചുതന്നെ അദ്ദേഹത്തിന്‍റെ അന്ത്യവും സംഭവിച്ചിരുന്നതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...