Indore: സോഷ്യല്‍ മീഡിയയില്‍ പ്രശസ്തി നേടാനുള്ള തന്ത്രപ്പാടിലാണ് ഇന്നത്തെ യുവതലമുറ. അതിനായി എന്തും ചെയ്യാന്‍ തയ്യാറുമാണ്.  അത്തരത്തില്‍  പ്രശസ്തിക്കായി നൃത്തം  ചെയ്ത  യുവതിയ്ക്ക് എട്ടിന്‍റെ പണി കൊടുത്തിരിയ്ക്കുകയാണ് പോലീസ് ..!! 


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതി നൃത്തം ചെയ്യുവാന്‍ കണ്ടെത്തിയ സ്ഥലം സീബ്രാ ക്രോസിംഗ് ആയിരുന്നു.  റോഡിന്‍റെ ഇരു ഭാഗത്തും  വാഹനങ്ങള്‍  സിഗ്‌നല്‍ കാത്തുകിടക്കുന്നതിനിടെയാണ്   യുവതി  നൃത്തം നടത്തിയത്.  


ഇന്‍ഡോറിലെ ഏറ്റവും തിരക്കുള്ള റസോമ സ്‌ക്വയര്‍ റോഡിലാണ് സംഭവം. ശ്രേയ കല്‍റ എന്ന യുവതിയാണ് ട്രാഫിക് സിഗ്‌നലില്‍  നൃത്തം ചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ യുവതിയുടെ നൃത്തം ക്യാമറയില്‍ പകര്‍ത്തി. അല്‍പ്പ സമയത്തിനകം നൃത്തം അവസാനിപ്പിച്ച് യുവതി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.  


വീഡിയോ ഇന്‍സ്റ്റഗ്രാമില്‍   പോസ്റ്റ് ചെയ്ത  യുവതിയ്ക്ക് മണിക്കൂറിനകം പണികിട്ടി. സോഷ്യല്‍ മീഡിയയില്‍ വൈറലായ നൃത്ത വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ  പോലീസ്  യുവതിയ്ക്ക്  ഗതാഗത നിയമം ലംഘിച്ചതിന് നോട്ടീസ് നല്‍കി.


സീബ്രാ ക്രോസിംഗി Red Signal വന്നയുടനെ ആയിരുന്നു യുവതിയുടെ നൃത്തം.   ട്രാഫിക് പൊലീസിന്‍റെ  നേതൃത്വത്തില്‍ നടത്തുന്ന  ബോധവത്കരണ  പരിപാടിയാണ് എന്നാണ് യാത്രക്കാരില്‍ പലരും കരുതിയത്‌.  എന്നാല്‍ കാര്യമെന്തെന്ന് മനസിലാക്കാതെ ചിലര്‍ യുവതിയുടെ നൃത്തം ആസ്വദിക്കുന്നതായും വീഡിയോയില്‍ കാണാം.   Green Signal ആരംഭിച്ചപ്പോള്‍ നൃത്തം അവസാനിപ്പിച്ച്‌ യുവതി മടങ്ങി.  അല്‍പ്പം കഴിഞ്ഞപ്പോള്‍  വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു.  തൊട്ടുപിന്നാലെ, യുവതിയെ കണ്ടുപിടിച്ച് പോലീസ് നോട്ടീസും നല്‍കി.   



വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രച്ചരിച്ചതോടെ   യുവതിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു.  പബ്ലിസിറ്റിയ്ക്കായി  ഇത്തരം മാര്‍ഗം ഉപയോഗിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നു. അതോടെ, മാസ്‌ക് ഉപയോഗിക്കാനുള്ള ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് ഡാന്‍സ് ചെയ്തത് എന്ന് യുവതി  വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കി. 


പോലീസ് നോട്ടീസ് ലഭിച്ചതോടെ യുവതി വീണ്ടും  ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട് വിശദീകരണം നടത്തി. താന്‍ ഗതാഗത നിയമം ലംഘിച്ചിട്ടില്ലെന്നും സിഗ്‌നലുകളില്‍ നിയമം പാലിക്കണമെന്ന സന്ദേശം നല്‍കുന്നതിനായി വീഡിയോ ചെയ്തതാണെന്നും പുതിയ വീഡിയോയയില്‍ യുവതി വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.