Viral Video | പ്രായം വെറും അക്കം മാത്രം, തീവണ്ടിയിൽ ചോക്ക്ളേറ്റ് വിൽക്കുന്ന വൈറൽ അമ്മൂമ്മ
സ്വാതി മലിവാളിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
നിങ്ങളുടെ ലക്ഷ്യത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രായം നിങ്ങൾക്ക് തടസ്സമാവില്ല. മുംബൈ ലോക്കൽ ട്രെയിനിൽ ഒരു പെട്ടി ചോക്കലേറ്റുകളും മറ്റ് ഭക്ഷണസാധനങ്ങളുമായി ഒരു സ്ത്രീ യാത്രക്കാരെ സമീപിക്കുന്ന വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
സ്വാതി മലിവാളിന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്റർനെറ്റിൽ ഇതുവരെ 5000ലധികം ലൈക്കുകളും ഒരു ലക്ഷത്തിലധികം വ്യൂസും ഇതിന് ലഭിച്ചു.ഹൃദയസ്പർശിയായ വീഡിയോ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്തതോടെ വൈറലായി.
"ചിലപ്പോൾ ഈ കഠിനാധ്വാനികളായ ആളുകളിൽ നിന്ന് നമുക്ക് ആവശ്യമില്ലെങ്കിലും സാധനങ്ങൾ വാങ്ങണം. അത് അവരെ വളരെയധികം സഹായിക്കും " വീഡിയോക്ക് കമൻറിട്ട് ഒരാൾ പോസ്റ്റ് ചെയ്തു. ഈ പ്രായമായ സ്ത്രീക്ക് സല്യൂട്ട്. അവൾ വെറുതെ ഒഴികഴിവുകൾ പറയുന്ന യുവാക്കളെ പ്രചോദിപ്പിക്കുന്നു മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...