Viral Video: ദഹി ഹാൻഡി മത്സരത്തില്‍ നാല് നില പിരമിഡ് തീര്‍ത്ത് പെൺകുട്ടികള്‍...!! വീഡിയോ കാണാം
ആവേശപൂര്‍വ്വം രാജ്യം ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് മിക്ക സ്ഥലങ്ങളിലും ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ ആളുകളില്‍ ഏറെ ആവേശമാണ്.
Janmashtami 2022: ആവേശപൂര്‍വ്വം രാജ്യം ഇന്ന് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് മിക്ക സ്ഥലങ്ങളിലും ഇത്തവണ ജന്മാഷ്ടമി ആഘോഷിക്കുന്നത്. അതിനാല്‍ തന്നെ ആളുകളില്‍ ഏറെ ആവേശമാണ്.
ശ്രീകൃഷ്ണ ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദഹി ഹാൻഡി മത്സരം. ഉണ്ണികൃഷ്ണന്‍റെ വലിയ കുസൃതികളില്‍ ഒന്നായ വെണ്ണ മോഷണം ആണ് ഈ ആചാരത്തിലൂടെ ആവിഷ്ക്കരിയ്ക്കുന്നത്. കൃഷ്ണഭക്തർ അല്ലെങ്കില്‍ ഗോവിന്ദകള്‍ ഉയരമുള്ള മനുഷ്യ പിരമിഡ് സൃഷ്ടിക്കുകയും ഏറെ ഉയരത്തില്‍ കെട്ടിയിട്ടിരിയ്ക്കുന്ന തൈരുകുടം തകര്‍ക്കുന്നതുമാണ് ചടങ്ങ്.
മിക്കവാറും ദഹി ഹാൻഡി മത്സരത്തില്‍ ഇത്തരത്തില്‍ മനുഷ്യ പിരമിഡ് പുരുഷന്മാരാണ് നിർമ്മിച്ചിരുന്നത്. മുകളിൽ ഭാരം കുറഞ്ഞ ആൺകുട്ടിയെ വച്ചാണ് ഇത്തരത്തില്‍ പിരമിഡ് നിര്‍മ്മിച്ചിരുന്നത്. ഏറെ ഉയരത്തില്‍ കെട്ടിത്തൂക്കിയിരിയ്ക്കുന്ന തൈരുകുടം തകര്‍ക്കുന്ന ടീമിന് വന്‍ തുക സമ്മാനവും ലഭിക്കും. ..!
എന്നാല്‍, ഇത്തവണ പതിവില്‍നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളും ഗോവിന്ദമാരായി. ദഹി ഹാൻഡി മത്സരങ്ങളിൽ ആകർഷകമായ പിരമിഡ് സൃഷ്ടിക്കാന്‍ പെണ്‍കുട്ടികള്‍ക്കും കഴിയുമെന്നാണ് അവര്‍ തെളിയിച്ചിരിയ്ക്കുന്നത്.
വീഡിയോ കാണാം:-
ജന്മാഷ്ടമിയുടെ രണ്ടാം ദിവസം മുംബൈയിലെ ദാദർ നക്ഷത്ര ലെയ്നിൽ നടന്ന ദഹി ഹാൻഡി മത്സരത്തിൽ ഒരു കൂട്ടം പെൺകുട്ടികൾ പങ്കെടുത്തു. മഞ്ഞ ടീ ഷര്‍ട്ട് അണിഞ്ഞ് ഗോവിന്ദ വേഷം ധരിച്ചെത്തിയ പെണ്‍കുട്ടികള്‍ ദഹി ഹാൻഡി തകർക്കാൻ മുകളിലേക്ക് കയറുന്ന കാഴ്ച ഏറെ അത്ഭുതകരമാണ്. ഈ പെണ്‍കുട്ടികളുടെ സംഘം ധൈര്യപൂര്‍വം നാല് നില പിരമിഡ് തയ്യാറാക്കുകയും തൈരുകുടം തകര്‍ക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ ദഹി ഹാൻഡി തകർക്കുന്നത് കാണാൻ ഒരു വലിയ ജനക്കൂട്ടമാണ് ചുറ്റും കൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...