കര്‍ണാടകയില്‍ പരാതിയുമായി വന്ന സ്ത്രീയുടെ മുഖത്തടിച്ച് അടിസ്ഥാന സൗകര്യവികസന വകുപ്പ് മന്ത്രി വി സോമണ്ണ. മന്ത്രി സ്ത്രീയെ അടിക്കുന്നതും എന്നാൽ ആ സ്ത്രീ മന്ത്രിയുടെ കാലില്‍ തൊട്ട് വണങ്ങി അപേക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം നടക്കുന്നത് ചാമരാജാനഗര്‍ ജില്ലയില്‍ പട്ടയം വിതരണം ചെയ്യുന്ന പൊതുപരിപാടിക്കിടെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈസമയത്ത് പട്ടയം ലഭിക്കാത്തതിലുള്ള പരാതിയുമായി എത്തിയ സ്ത്രീയെയാണ് മന്ത്രി മുഖത്തടിച്ചത്. പട്ടയം ലഭിക്കാത്തതിലുള്ള പ്രതിഷേധത്തോടെയാണ് സ്ത്രീ വേദിയിലേക്ക് എത്തിയത്. കുപിതനായ മന്ത്രി സ്ത്രീയുടെ മുഖത്തടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്ത്രീ മന്ത്രിയുടെ കാലില്‍ തൊട്ട് വണങ്ങി. 


 



മന്ത്രിയുടെ വാർത്ത വിവാദമായതിന് പിന്നാലെ സോമണ്ണ മാപ്പുപറഞ്ഞു. 175 പേരാണ് പട്ടയത്തിന് അര്‍ഹരായത്. പട്ടയം ലഭിക്കുന്നവരുടെ പട്ടികയില്‍ ഇടംപിടിക്കാതിരുന്നതാണ് സ്ത്രീയുടെ പ്രതിഷേധത്തിന് കാരണം. തനിക്ക് പട്ടയം ലഭിക്കാത്തതിലുള്ള പരാതി മന്ത്രിയെ നേരിട്ട് അറിയിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.


 




ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.