Viral Video: സോഷ്യല്‍  മീഡിയയില്‍  പലതരത്തിലുള്ള വീഡിയോകള്‍ എത്താറുണ്ട്.  ചിലത് നമ്മെ ചിരിപ്പിക്കുകയും  ചിലപ്പോള്‍ ചിന്തിപ്പിക്കുകയും  ചെയ്യും.  എന്നാല്‍, ഭീതിപ്പെടുത്തുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വീടിന്‍റെ അടുക്കളയ്ക്കുള്ളിൽ ഒളിച്ചിരുന്ന അപകടകാരിയായ രാജവെമ്പാലയുമായി ബന്ധപ്പെട്ടതാണ് ഈ  വീഡിയോ. 


COMMERCIAL BREAK
SCROLL TO CONTINUE READING

അങ്ങേയറ്റം അപകടകാരിയായ ഒരു രാജവെമ്പാല  (King Cobra) വീട്ടിനുള്ളില്‍ കടന്നുകൂടിയാല്‍ എന്തായിരിക്കും അവസ്ഥ?  അതും വീടിന്‍റെ അടുക്കളയില്‍.....!! 


Also Read:  Viral Video: പെരുമ്പാമ്പിന് മുന്നിൽ പെട്ട കുട്ടി, പിന്നീട് നടന്നത്..!


അടുക്കളയില്‍ സൂക്ഷിച്ചിരുന്ന  ഉണക്കതേങ്ങയില്‍ ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ്  കൂറ്റന്‍  രാജവെമ്പാല...!!  ഉണക്കതേങ്ങയുടെ നിറവും പാമ്പിന്‍റെ നിറവു ഏകദേശം സമാനമായതിനാല്‍  ചുറ്റിപ്പിണഞ്ഞു കിടക്കുന്ന  പാമ്പിനെ തിരിച്ചറിയാനും  ബുദ്ധിമുട്ടാണ്. 


Also Read: Viral Video: കണ്ടാല്‍ ഭയന്നുപോകും, ഇത്രയും ഭീമന്‍ പെരുമ്പാമ്പിനെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല...!! വീഡിയോ വൈറല്‍


അടുക്കളയില്‍ കയറിയ ആള്‍ ഭീമന്‍  രാജവെമ്പാലയെക്കണ്ട്‌  ഭയന്ന് നിലവിളിച്ച് പുറത്തിറങ്ങിയോടുകയായിരുന്നു.  ഇതേത്തുടർന്ന് വീട്ടുകാരെല്ലാം ഭയന്നുവിറച്ച് വീടിന് പുറത്തിറങ്ങി  വാതിൽ പുറത്തുനിന്ന് അടച്ചു. പിന്നീട് പാമ്പിനെ പിടിക്കാൻ  പാമ്പുപിടുത്തക്കാരനെ വിളിക്കുകയായിരുന്നു. 



പാമ്പുപിടുത്തക്കാരന്‍ വീടിനുള്ളില്‍ കടക്കുമ്പോള്‍  പാമ്പ് ഗ്യാസ് സിലിണ്ടറിന് പിന്നിൽ ഒളിച്ചിരിയ്ക്കുന്നതായി വീഡിയോയില്‍ കാണാം.   പിന്നീടുള്ള കാഴ്ച ഏറെ ഭയാനകമാണ്.    പാമ്പുപിടുത്തക്കാരന്‍ അതിനെ പിടിയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ കൂറ്റന്‍ പാമ്പ്  അയാളുടെ നേര്‍ക്ക്‌ വിഷം  ചീറ്റുന്നതായി കാണാം.  അദ്ദേഹം കാഴ്ചക്കാരെ തറയില്‍ വീണു കിടക്കുന്ന  വിഷം  കാണിച്ചു കൊടുക്കുന്നതായി  വീഡിയോയില്‍ കാണാം . 


Also Read: Viral Video: പാമ്പ് പ്രസവിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറലാകുന്നു


ഈ വീഡിയോയില്‍ പാമ്പ് കാണിക്കുന്ന ആക്രമണഭാവം ഏറെ ഭയാനകമാണ്. ഫണം വിടര്‍ത്തി  പ്രൗഢിയോടെ നില്‍ക്കുന്ന നില്‍പ്പ് ഭയാനകവും എന്നാല്‍, ആകര്‍ഷകവുമാണ് എന്ന കാര്യം പറയാതെ വയ്യ... ഇത് കണ്ട്  പാമ്പുപിടുത്തക്കാരന്‍  പോലും  ഈ പാമ്പ് വളരെ ദേഷ്യക്കാരനാണ് എന്ന് പറയുന്നുണ്ട്.  പാമ്പിനെ പിടിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ,  ഇത്തരത്തില്‍ പാമ്പിനെ കണ്ടാല്‍ എന്ത് ചെയ്യണം എന്നദ്ദേഹം വിവരിയ്ക്കുന്നുണ്ട്.  


ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം  അദ്ദേഹം രാജവെമ്പാലയെ പിടികൂടി പ്ലാസ്റ്റിക്  ടിന്നിലാക്കി നടന്നുപോകുകയാണ്...  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.