Viral Video: പലതരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അതിൽ വന്യമൃഗങ്ങൾ, മയിലുകൾ, ആനകൾ, പോത്ത്, സിംഹം, പുലി, പാമ്പ് എന്നിങ്ങനെ പലതിന്റെയും നമുക്ക് കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത തരത്തിലുള്ള വീഡിയോകളാണ് ഇവിടെ കാണാൻ കഴിയുന്നത്.  ഇതിൽ പാമ്പിന്റെ വീഡിയോകൾ അതും പല തരത്തിലുള്ള പാമ്പുകളുടെ വീഡിയോ ഇവിടെ കാണാൻ കഴിയും.  പാമ്പ് എന്ന് കേൾക്കുമ്പോഴേ പേടിക്കുന്ന നമുക്ക് ചിലപ്പോൾ കണ്ടിരിക്കാൻ കഴിയാത്ത രീതിയിലുള്ള ഭീകര വീഡിയോയും സോഷ്യൽ മീഡിയയിലൂടെ കാണാൻ സാധിക്കും. ഇപ്പോഴിതാ വൈറലാകുന്നത് ഒരു രാജവെമ്പാലയും കോഴിയും തമ്മിലുള്ള പോരാട്ടമാണ്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കോഴി അടയിരിക്കുന്നത് ആ കോഴിയുടെ മുട്ട റാഞ്ചാൻ വരുന്ന രാജവെമ്പാലയെയാണ് നിങ്ങൾക്ക് വീഡിയോയിലൂടെ കാണാൻ കഴിയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: സിംഹങ്ങൾ വളഞ്ഞു.. ധൈര്യം കൈവിടാതെ കാട്ടുപോത്ത്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


വീഡിയോയിൽ കാണാൻ കഴിയും അടയിരിക്കുകയായിരുന്ന കോഴി തന്റെ മുന്നിൽ വന്ന രാജവെമ്പാലയെ കണ്ട് ഒരു മിനിറ്റ് പേടിച്ചു നിൽക്കുന്നത്.  എന്ത് ചെയ്യും എന്ന് ചിന്തിക്കുന്നതിന് മുന്നേ തന്നെ കോഴി ധൈര്യം സംഭരിച്ചു കൊണ്ട് രാജവെമ്പാലയെ ആഞ്ഞു കൊത്തുകയാണ്.  എന്നിട്ടും ഒരു കൂസലുമില്ലാതെ രാജവെമ്പാല നിൽക്കുകയാണ്.  പിന്നെ നടന്നത് കാണേണ്ടത് തന്നെയാണ്.  കോഴി ഇടംവലം നോക്കാതെ നിർത്താതെ കൊത്ത് തുടങ്ങിയപ്പോൾ പേടിച്ച പാമ്പ് പിന്നെ പുറകോട്ട് വലിയുന്നതാണ് കാണാൻ കഴിഞ്ഞത്. വീഡിയോ കാണാം... 


Also Read: Viral Video: പ്രണയിനിയെ സ്‌കൂട്ടറിൽ കയറ്റിയ കാമുകൻ ചെയ്‌തത്‌..! വീഡിയോ വൈറൽ


 



Also Read: Viral Video: കുരങ്ങനും മൂർഖനും തമ്മിൽ പൊരിഞ്ഞ പോരാട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


എന്തായാലും കാണുമ്പോൾ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം സൃഷ്ടിക്കുകയാണ്. hayatevahsh_2019 എന്ന ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി ലൈക്‌സും വ്യൂസും കമന്റുകളും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.