Viral Video: 18 അടി നീളമുള്ള രാജവെമ്പാലയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
Virla Video: 18 അടി നീളമുള്ള രാജവെമ്പാലയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വൈറലാകുന്ന ഈ വീഡിയോ നിങ്ങൾ ഒന്ന് കാണണം. വീഡിയോ കണ്ടവർ ശരിക്കും ഞെട്ടിയിരിക്കുകയാണ്
Viral Video: പാമ്പ് എന്ന് കേൾക്കുമ്പോഴേ ആളുകൾക്ക് മുട്ടിടിക്കും. അപ്പോൾ പിന്നെ രാജവെമ്പാലയെന്ന് കേട്ടാലോ.. പിന്നെ പറയുകയും വേണ്ട. കാട്ടിലെ ഭയാനകമായ മൃഗങ്ങൾ പോലും പാമ്പിൽ നിന്നും മാറി നിൽക്കാറുണ്ട്. ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാലയെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. രാജവെമ്പാലയുടെ ആഹാരം മറ്റു പാമ്പുകളാണ്. വളരെ വിസ്താരമേറിയ ഇടങ്ങളിൽ സഞ്ചരിക്കുന്ന കടുത്ത വിഷമുള്ള രാജവെമ്പാല പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്തവരാണ്. പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 19 അടിയോളം നീളം വന്നേക്കും. സാധാരണയായി പ്രായപൂർത്തിയായ രാജവെമ്പാലയ്ക്ക് ശരാശരി 13 അടിയോളം നീളവും 6 കിലോഗ്രാം വരെ ഭാരവും കാണപ്പെടുമെന്നാണ് പറയുന്നത്.
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
ഇപ്പോഴിതാ ഏകദേശം 18 അടിയോളം നീളമുള്ള ഒരു രാജവെമ്പാലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കണ്ടവർ ശരിക്കും അമ്പരന്നിരിക്കുകയാണ്. ഇത്രയും നീളമുള്ള രാജവെമ്പാലയെ ഇതുവരെ കണ്ടിട്ടില്ലയെന്നാണ് വീഡിയോയ്ക്ക് പലരും കമന്റുകൾ നൽകിയിരിക്കുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും മലമുകളിൽ ഒരു രാജവെമ്പാല തലയുയർത്തി നിൽക്കുന്ന ഭയാനക രംഗം. വീഡിയോ കാണാം...
Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!
Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..!
പൊതുവെ പാമ്പുകളുടെ വീഡിയോ സോഷ്യൽ മീഡിയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇത്തരം വീഡിയോകൾ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്താൽ ഉടൻതന്നെ വൈറലാകാറുമുണ്ട്. ഈ വീഡിയോ amazing nature 2.7M എന്ന യൂട്യൂബിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കുറച്ചു പഴയതാണെങ്കിലും ഇപ്പോൾ വീണ്ടും വൈറലാകുകയാണ്. വീഡിയോയ്ക്ക് ഇതുവരെ 170 k വ്യൂസും 11 k ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...