Viral Video: പാമ്പുപിടുത്തക്കാരനെ കൊത്താൻ ആഞ്ഞ് രാജവെമ്പാല..! വീഡിയോ വൈറൽ
Viral Video: പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ ഇന്റർനെറ്റിൽ പലപ്പോഴും വൈറലാകുന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ. ഇവയിൽ ചിലത് കണ്ടാൽ നമുക്കും നല്ല രസം തോന്നും എന്നാൽ ചിലത് കണ്ടാലോ ശരിക്കും പേടിച്ചു വിരണ്ടു പോകും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.
Viral Video: പാമ്പിന്റെ വീഡിയോ കണ്ട് പേടിക്കാത്തവരായി വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പാമ്പിനെ ഒരുവിധം എല്ലാവർക്കും പേടിയാണ് എന്തിനേറെ ദൂരെ നിന്ന് കാണുന്നത് പോലും ഭയമാണ്. പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകൾ പലപ്പോഴും ഇന്റർനെറ്റിൽ വൈറലാകാറുണ്ട്. ഇവയിൽ ചിലത് രസകരവും എന്നാൽ മറ്റു ചിലത് ഭയാനകവുമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും. ലോകത്തിൽ വച്ചേറ്റവും അപകടകാരിയും വിഷമുള്ളതുമായ പാമ്പുകളുടെ കൂട്ടത്തിൽ പെടുന്ന ഒന്നാണ് രാജവെമ്പാല. അതുകൊണ്ടുതന്നെ രാജവെമ്പാലയോട് കളിക്കാൻ ചെന്നാൽ ശരിക്കും കളി പഠിപ്പിക്കും. അതാണ് അതിന്റെ രീതി. അതിനിടയിലാണ് തുറസ്സായ മൈതാനത്ത് കിംഗ് കോബ്രയ്‌ക്കൊപ്പം ഒരാൾ കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also Read: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ
പെട്ടെന്ന് ഒരു പാമ്പിനെ കണ്ടാൽ എന്തായിരിക്കും നമ്മുടെ അവസ്ഥ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയിൽ ഒരാൾ കിംഗ് കോബ്രയ്‌ക്കൊപ്പം കളിക്കുന്നത് നിങ്ങൾക്ക് കാണാണ് കഴിയും. പാമ്പ് പിടുത്തക്കാരനായ മുരളിവാല ഹോസ്ലെ 12 അടിയോളം ഉയരമുള്ള രാജവെമ്പാലയെ പിടികൂടിയശേഷം അതിനെ കാട്ടിലേക്ക് വിടുന്നതിന് മുന്നേ എടുത്ത വീഡിയോയിലാണ് അയാളെ കൊത്താനായി രാജവെമ്പാല പാഞ്ഞടുക്കുന്നത് നിങ്ങൾ കാണുന്നത്. വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് തോന്നും ഇയാൾക്ക് രാജവെമ്പാലയെ പേടിയാണ്ക എന്നാൽ സത്യം അതല്ല അയാൾ രാജവെമ്പാലയെ സ്വന്തം കയ്യിൽ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. എന്തായാലും വീഡിയോയുടെ അവസാനം വ്യക്തമാണ് അയാൾ രാജവെമ്പാലയെ രാജവെമ്പാലയെ കാട്ടിലേക്ക് വിട്ടയക്കുന്നത്. വീഡിയോ കാണാം..
Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ
Also Read: Viral Video: മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത് കണ്ടോ..! വീഡിയോ വൈറൽ
പാമ്പ് പിടുത്തക്കാരനായ ഈ യുവാവ് തന്റെ യൂട്യൂബ് ചാനലിൽ കിംഗ് കോബ്രയുടെ ഈ വീഡിയോ അപ്‌ലോഡ് ചെയ്തു. വീഡിയോ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് നിമിഷനേരം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടതും കമന്റുകൾ നൽകിയിരിക്കുന്നതും. ഇതിന് ഇതുവരെ 79 ലക്ഷം വ്യൂസ് ലഭിക്കുകയും ഒരു ലക്ഷത്തി 177k ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഈ വീഡിയോ കുറച്ചു പഴയതാണെങ്കിലും ഇന്റർനെറ്റിൽ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നതും. ബോക്സിലും ആളുകൾ തങ്ങളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...