Viral Video: കിംഗ് കോബ്രയും കൊമോഡോ ഡ്രാഗണും മുഖാമുഖം, പിന്നെ സംഭവിച്ചത് കണ്ടാൽ ഞെട്ടും..!
Wild Animal Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ കൊമോഡോ ഡ്രാഗണും കിംഗ് കോബ്രയും തമ്മിൽ ഘോരമായ പോരാട്ടം നടക്കുന്നത് നിങ്ങൾക്ക് കാണാം.
Viral Video: സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗം സൃഷ്ടിക്കുന്ന ഒരു വീഡിയോയാണ് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ. അതിൽ ചില വീഡിയോകൾ കണ്ടാൽ നമുക്ക് ശരിക്കും പേടിയാകും. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇന്റർനെറ്റിലെ സംസാരവിഷയം. വീഡിയോ ഒരു മൂർഖനും കൊമോഡോ ഡ്രാഗണും തമ്മിലുള്ള പോരാട്ടവുമായി ബന്ധപ്പെട്ട ഒന്നാണ്. കൊമോഡോ ഡ്രാഗണുകൾ ഉരഗങ്ങളായ വരനിഡേയ് കുടുംബത്തിൽ പെടുന്നവയാണ്. ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും വലിയ പല്ലികൾ. ഇവക്ക് 2 മുതൽ 3 മീ വരെ നീളവും 70 കി.ഗ്രാം വരെ ഭാരവും വരെ വ രാറുണ്ട്. ഇതിനെ കാണാൻ ഒരു പല്ലിയെപ്പോലെയാണെങ്കിലും വലുപ്പത്തിൽ വളരെ വലുതാണ്. ഇവർ എന്തിനേയും നിഷ്പ്രയാസം വേട്ടയാടുന്നവയാണ്. അതും നമുക്ക് ചിന്തിക്കാൻ പോലും പ്രയാസമുള്ള വേഗത്തിൽ.
Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ
എന്നാൽ വൈറലാകുന്ന വീഡിയോയിൽ നമുക്ക് കാണാൻ കഴിയും കൊമോഡോ ഡ്രാഗൺ ശരിക്കും പെട്ടിരിക്കുന്നത്. അതായത് കൊമോഡോ ഡ്രാഗണിനെ കണ്ടതും ഒരു രാജവെമ്പാല അവിടേക്ക് വരുകയാണ് വന്നപാടേ അതിനെ രാജവെമ്പാല ആക്രമിക്കുകയാണ്. പിന്നെ നടന്ന പോരാട്ടം ഒന്ന് കാണേണ്ടത് തന്നെയാണ്. രാജവെമ്പാലയുടെ പിടുത്തം ശരിക്കും പറഞ്ഞാൽ കൊമോഡോ ഡ്രാഗണിനെ അനങ്ങാൻ വയ്യാത്ത അവസ്ഥയായിട്ടുണ്ട്. വൈറലാകുന്ന ഈ വീഡിയോയിൽ കൊമോഡോ ഡ്രാഗണിന് മുകളിലൂടെ മൂർഖൻ എങ്ങനെയാണ് അതിനെ പിടികൂടിയതെന്ന് നിങ്ങൾക്ക് കാണാൻ സാധിക്കും. ശേഷം രാജവെമ്പാല ഒന്ന് തല പൊക്കിയതും ഓടി രക്ഷപ്പെടാൻ നോക്കുന്ന കൊമോഡോ ഡ്രാഗണിനേയും നിങ്ങൾക്ക് കാണാം. വീഡിയോ കാണാം...
Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ
Also Read: Viral Video: അമ്മയെന്ന് കരുതി പൂച്ചയുടെ മാറത്ത് തൂങ്ങി കുട്ടി കുരങ്ങ്..! വീഡിയോ വൈറൽ
ഇതുവരെ നിങ്ങൾ കൊമോഡോ ഡ്രാഗണിന്റെ ലക്ഷക്കണക്കിന് വീഡിയോകൾ കണ്ടിട്ടുണ്ടാകുമെങ്കിലും ഇത് തികച്ചും വ്യത്യസ്തമാണ്. ശരിക്കും പറഞ്ഞാൽ ഇത്തരത്തിലുള്ള കാഴ്ച നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. ഈ വീഡിയോ Latest Sightings എന്ന യൂട്യൂബ് ചാനലിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ലക്ഷത്തിലധികം വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്.