Leopard: പാകിസ്ഥാനിൽ നിന്ന് ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ച് പുലി; അതിർത്തി കടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ വൈറൽ

Leopard Enters India: പാകിസ്ഥാനിൽ നിന്ന് പുലി അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സാംബ ജില്ലയിലെ രാംഗഡ് സബ് സെക്ടറിൽ അന്താരാഷ്ട്ര അതിർത്തി കടന്ന് ഒരു പുള്ളിപ്പുലി ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചു. പുലി അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അതിർത്തി രക്ഷാ സേന മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, പാകിസ്ഥാനിൽ നിന്ന് പുലി അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സാംബ ജില്ലയിലെ രാംഗഢ് സബ് സെക്ടറിൽ പാകിസ്ഥാൻ ഭാഗത്ത് നിന്ന് അന്താരാഷ്ട്ര അതിർത്തി കടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് ഒരു പുള്ളിപ്പുലി കടക്കുന്നത് കണ്ടതായി അതിർത്തി രക്ഷാ സേനയെ ഉദ്ധരിച്ച് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ദൃശ്യങ്ങളിൽ, പുലി ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുന്നതിന് മുമ്പ് അതിർത്തിയിൽ ചുറ്റിത്തിരിയുന്നത് കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഉപയോക്താക്കൾ രസകരമായ കമന്റുകളുമായി എത്തി.
"ഇത്തരത്തിലുള്ള അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റങ്ങൾ സ്വാഗതം ചെയ്യുന്നു." എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിൽ "പാകിസ്ഥാനിൽ മൃഗങ്ങൾ പോലും ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു." എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. "കൊള്ളാം, ഇതിന് ആചാരപരമായ മഹത്തായ സ്വാഗതം നൽകുക." മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...