Viral Video: പോത്തിനോട് കളിക്കാൻ ചെന്ന സിംഹങ്ങൾക്ക് കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ
Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ആദ്യം കുറച്ച് സിംഹങ്ങൾ ചേർന്ന് ഒരു പോത്തിനെ ആക്രമിക്കുന്നത്. പിന്നെയല്ലേ കളിയുടെ രസം. കാട്ടിലെ രാജാക്കന്മാർ കണ്ടം വഴി ഓടുന്ന ദൃശ്യങ്ങൾ വൈറലാകുകയാണ്.
Viral Video: നിങ്ങൾ പലപ്പോഴും കണ്ടിരിക്കുന്നത് ഇരയെ ആക്രമിക്കുന്ന സിംഹങ്ങളെയായിരിക്കും അല്ലെ. ഒരു മൃഗത്തെ കണ്ണുവച്ചാൽ പിന്നെ അതിനെ കൊന്ന് തിന്നുന്നതുവരെ ഇവറ്റകൾ അടങ്ങുമില്ല. സിംഹങ്ങൾ സാധാരണയായി വേട്ടയാടുന്നത് മാനുകൾ, ജിറാഫുകൾ, പോത്തുകൾ എന്നിവയെയൊക്കെയാണ്. എന്നാൽ ചില മൃഗങ്ങളുണ്ട് സിംഹങ്ങൾക്കും ഭയമുള്ളത്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയുന്നത്. പെട്ടെന്ന് ഒറ്റപ്പെട്ട ഒരു എരുമയെ കണ്ടപ്പോൾ ഇപ്പോൾ തട്ടിക്കളയാം എന്നുപറഞ്ഞു വരുന്ന സിംഹക്കൂട്ടങ്ങൾ പാറിയ അമളിയാണ് നമുക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോ അവസാനം വരെ കണ്ടാലേ അത് മനസിലാകൂ.
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും 9 സിംഹങ്ങൾ ചേർന്ന് ഒരു പോത്തിനെ ആക്രമിക്കുന്നത്. എല്ലാവരും ചേർന്ന് പോത്തിനെ വളയുകയാണ് ശേഷം ഓരോരുത്തരായി അതിനെ ആക്രമിക്കുകയാണ്. ഇതിനെയെല്ലാം ഒരുവിധം ഒറ്റയ്ക്ക് പോത്ത് നേരിടുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. പെട്ടെന്നാണ് ഈ പോത്തിന്റെ വിളികേട്ട് ഒരുകൂട്ടം പോത്തുകൾ അവിടേയ്ക്ക് ഓടിയെത്തുന്നത്. പിന്നെ നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. പോത്തുകൾ എല്ലാം കൂടി സിംഹങ്ങളെ ആക്രമിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. കൊമ്പുകൊണ്ട് സിംഹങ്ങളെ കോരിയെറിയുകയാണ് ശരിക്കും പറഞ്ഞാൽ ആ ദൃശ്യങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കാണാം...
Also Read: മിന്നൽ മരത്തിൽ വീഴുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടു നോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ഒരു മൃഗം തന്നെ ആക്രമിക്കുമെന്ന് ഭീതിയിൽ ഓടി മറയുന്ന സിംഹങ്ങളെ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലായിരിക്കാം അല്ലെ.
എന്നാൽ ഈ വീഡിയോ കണ്ടു നോക്കൂ നിങ്ങൾക്ക് അങ്ങനെ ഒരു കാഴ്ച കൂടി കാണാൻ കഴിയും. സിംഹങ്ങളെ എടുത്തിട്ട് പെരുമാറി ശരിക്കും നാണംകെടുത്തി കളഞ്ഞുവെന്നു വേണം പറയാൻ. വൈറലാകുന്ന ഈ വീഡിയോ africanwildlife1 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ ഈ വീഡിയോ നിരവധി ആളുകൾ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് ഇതുവരെ 107k വ്യൂസും പതിനായിരത്തോളം ലൈക്‌സും ലഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...