Viral Video: കാട്ടിലെ ഏറ്റവും അപകടകാരിയും മിടുക്കനായ വേട്ടക്കാരിൽ ഒരാളാണ് സിംഹം എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. സിംഹത്തിന്റെ കയ്യിൽ അകപ്പെട്ടാൽ പിന്നെ ഇരയ്ക്ക് രക്ഷപ്പെടുക പ്രയാസം തന്നെയാണ്. എന്നാൽ ഇവിടെ സംഭവിച്ചിരിക്കുന്നത് ഇരു സിംഹക്കൂട്ടം മുഴുവൻ ശ്രമിച്ചിട്ടും ഇരയെ പിടിച്ചടക്കാൻ കഴിഞ്ഞില്ലയെന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video : സിംഹത്തെ തൂക്കിയെടുത്തെറിഞ്ഞ് കാട്ടുപോത്ത്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ


വൈറലാകുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് നിരവധി പേരാണ് കാണുകയും കമന്റ് ഇടുകയും ചെയ്യുന്നത്. വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കൂട്ടത്തിൽ നിന്നും ഒരു പോത്തിനെ നൈസായി കീഴ്‌പ്പെടുത്താമെന്ന് വിചാരിച്ച്  പിടികൂടിയ സിംഹത്തിന് മറ്റു കാട്ടുപോത്തുകളെ ഭയന്ന് പിന്മാറേണ്ടി വന്നത്. വീഡിയോ കാണാം..


 



Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ


സിംഹക്കൂട്ടങ്ങൾ നന്നായി പോരാടാൻ ശ്രമിച്ചുവെങ്കിലും ഒരു ഇരയെപ്പോലും ലഭിച്ചില്ല എന്നത് നമുക്ക് വീഡിയോയിൽ നിന്നും വ്യക്തമാകും. സിംഹം കൂടെയുള്ള കാട്ടുപോത്തിനെ പിടികൂടാൻ വന്നപ്പോൾ പോത്തുക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നുവെന്നത് ശ്രദ്ധേയമാണ്. പോത്തുകൾ പാഞ്ഞടുക്കുന്നത്‌ കണ്ട് സിംഹങ്ങൾ ഓടി മാറുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. എന്തായാലും കാട്ടിലെ രാജാക്കന്മാർ പേടിച്ചു വിരണ്ടു നിൽക്കുന്ന ഈ ദൃശ്യങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.