സിംഹം കാട്ടിലെ രാജാവും ധൈര്യശാലിയുമാണെന്നൊക്കെയാണ് നമ്മൾ കഥകളിൽ വായിച്ചിട്ടുള്ളത്. സിംഹം ഇരകളെ വേട്ടയാടുന്നതും വളരെ കൃത്യതയോടെയാണ്. ആനയെ വരെ വേട്ടയാടാൻ കഴിവുള്ള കൃതതയാർന്ന ആക്രമണമാണ് സിംഹങ്ങളുടേത്. എന്നാൽ ഇപ്പോൾ ഒരു കാട്ടാനക്കൂട്ടത്തിന് മുന്നിൽ പതറി ഓടുന്ന സിംഹങ്ങളുടെ വീഡിയോ വൈറലായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സിംഹങ്ങളുടെ ധൈര്യം ഒന്നുമല്ലാതാകുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ആനക്കൂട്ടം അക്രമാസക്തമായ രീതിയിൽ വളരെ വേ​ഗതയിൽ വരുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. എന്നാൽ സിംഹങ്ങൾ കാട്ടാനക്കൂട്ടത്തെ കണ്ടില്ല. പെട്ടെന്ന് സിംഹങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരെണ്ണം ഓടി. പിറകേ മുഴുവൻ സിംഹങ്ങളും പായുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.


'അനിമൽകോട്ടറി' എന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വളരെ കുറച്ച് സമയം കൊണ്ട് തന്നെ വൈറലായി. ആനക്കൂട്ടത്തെ ഭയന്ന് സിംഹങ്ങൾ ഓടി മരങ്ങൾക്ക് പുറകിൽ ഒളിക്കുന്നത് കാണാം. എന്നാൽ സിംഹങ്ങളെ കണ്ടതൊന്നും കാര്യമാക്കാതെ കാട്ടാനക്കൂട്ടം നടന്ന് പോകുന്നതും വീഡിയോയിൽ കാണാം.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.