നൃത്തം ചെയ്യുമ്പോൾ പെൺകുട്ടി വീണു, പിന്നെ എഴുന്നേറ്റു, പക്ഷെ തീർന്നില്ല;ചിരിക്കാതിരിക്കാൻ കഴിയില്ല ഇത് കണ്ടാൽ
ഡാൻസ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ ധാരാളം പേരിലേക്ക് എത്തുന്നുണ്ട് അതിനാലാണ് ആളുകൾ ഏറ്റവും പുതിയ ട്രെൻഡുകളും വെല്ലുവിളികളും സ്വീകരിക്കുന്നത്.
ആളുകൾ ടിക് ടോക്കുകൾ, ഇൻസ്റ്റാഗ്രാം റീലുകൾ അല്ലെങ്കിൽ യൂട്യൂബ് ഷോർട്ട്സ് എന്നിവ റെക്കോർഡുചെയ്യുന്നത് അസാധാരണമല്ല. പലപ്പോഴും, നഗരത്തിലെ നല്ല സ്ഥലങ്ങളിൽ അവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്കായി ബ്ലോഗർമാർ അവരുടെ പോസ്റ്റുകൾ തയ്യറാക്കുന്നത് കാണാം. ഡാൻസ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ ധാരാളം പേരിലേക്ക് എത്തുന്നു. അതിനാലാണ് ആളുകൾ ഏറ്റവും പുതിയ ട്രെൻഡുകളും വെല്ലുവിളികളും സ്വീകരിക്കുന്നത്.
ഇത്തരത്തിൽ നോറ ഫത്തേഹിയുടെ ഹിറ്റ് ഗാനമായ ഓ സാകി സാകിക്ക് നൃത്തം ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ മനോഹരമായ വീഡിയോ ആണ് വൈറലായത്. പാട്ട് പ്ലേ ചെയ്യുന്നതിന് പകരം പെൺകുട്ടി തന്നെ പാടുകയാണ് വീഡിയോയിൽ. വരൂ സുഹൃത്തുക്കളേ, നൃത്തം ചെയ്യാം എന്ന് ഹിന്ദിയിൽ എന്ന് പറഞ്ഞുകൊണ്ടാണ് അവൾ വീഡിയോ ആരംഭിക്കുന്നത്.
Also Read: മീൻ കാണിച്ച് നദിയിലെ മറ്റ് ജീവികളെ ആകർഷിക്കാൻ ശ്രമിച്ച് യുവാവ്, പക്ഷെ വന്നതോ..! വീഡിയോ വൈറൽ
തുടർന്ന് അവൾ "മേ തേരി ആൻഖോൻ കാ സാഹിൽ, മെയിൻ തേരേ ദിൽ കെ ഹി കാബിൽ, തു മുസാഫിർ മെയിൻ തേരി മൻസിൽ..." എന്ന വരികൾ പാടാൻ തുടങ്ങുന്നു. ഡാൻസിനിടയിൽ വളയാൻ ശ്രമിക്കുമ്പോൾ, അവളുടെ ബാലൻസ് നഷ്ടപ്പെടുകയും ശരിക്കും രസകരമായ ഒരു പോസിൽ വീഴുകയും ചെയ്യുന്നു.
Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു
നൃത്ത പ്രകടനം പരാജയപ്പെട്ടതിന് ശേഷം അവൾ വീണു. എങ്കിലും, അവളുടെ മനോഹരമായ ആലാപനവും വീഴുന്ന രീതിയും വീഡിയോ തമാശയായി കണ്ടെത്തിയ ആയിരക്കണക്കിന് പേരുടെ മുഖത്ത് പുഞ്ചിരി വിടർത്തി. 3.6 ദശലക്ഷത്തിലധികം കാഴ്ചക്കാരും 294k ലൈക്കുകളുമാണ് റീലിന് ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...