റോബോട്ടിക് സ്പീഡിൽ ഒരു കാബേജ് അരിയൽ; വൈറലായി വീഡിയോ
തന്റെ വേഗതകൊണ്ട് ഒരു മനുഷ്യൻ അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
കൗതുകകരമായ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. പലവിധത്തിലുള്ള കഴിവുകളുള്ള നിരവധി പേരുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. ഇവയിൽ പലതും വൈറലായി മാറും. ഇത്തരത്തിൽ തന്റെ വേഗതകൊണ്ട് ഒരു മനുഷ്യൻ അമ്പരപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഒരു മനുഷ്യൻ മിന്നൽ വേഗത്തിൽ കാബേജ് അരിയുന്ന കൗതുകകരമായ വീഡിയോയാണ് ട്വിറ്ററിൽ വൈറലായിരിക്കുന്നത്. ഗ്രീൻ ബെൽറ്റ് ആൻഡ് റോഡ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് എറിക് സോൾഹൈമാണ് ട്വിറ്ററിൽ ഈ വീഡിയോ പങ്കുവെച്ചത്. കാബേജ് അരിയുന്ന വേഗതയും കൃത്യതയും ഏവരെയും അമ്പരപ്പിക്കുന്നതാണ്. 1.4 ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. 89,000 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു.
ALSO READ: Viral video: വിമാനത്തിനുള്ളിൽ 95കാരനായി പിറന്നാൾ ഗാനം ആലപിച്ച് സഹയാത്രികർ
"ഇതുകൊണ്ടാണ് ഇന്ത്യയ്ക്ക് റോബോട്ടിക് ഓട്ടോമേഷൻ ആവശ്യമില്ലാത്തത്...." എന്ന തലക്കെട്ടോടെയാണ് എറിക് സോൾഹൈം വീഡിയോ പങ്കുവച്ചത്. വിളവെടുത്ത കാബേജുകൾ ചന്തകളിലേക്കും കടകളിലേക്കും കൊണ്ടുപോകാനായി ചാക്കുകളിൽ പാക്ക് ചെയ്യാൻ കുറച്ച് പുരുഷന്മാർ ഒരുമിച്ച് പ്രവർത്തിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നിലത്തിരിക്കുന്ന ഒരാൾ കാബേജ് ഓരോന്നായി എറിഞ്ഞ് കൊടുക്കുന്നുണ്ട്. നിന്നുകൊണ്ട് കാബേജ് അരിയുന്ന ഒരാളെ ദൃശ്യത്തിൽ കാണാം.
മിന്നൽ വേഗത്തിൽ കാബേജ് മുറിച്ച് ചാക്കിലേക്ക് ഇടുകയാണ് ഇയാൾ. രണ്ട് പേർ ചേർന്ന് ചാക്ക് നിവർത്തിപ്പിടിച്ചിരിക്കുന്നത് കാണാം. നാല് പേരും ഒത്തൊരുമയോടെയാണ് ജോലി ചെയ്യുന്നത്. ഒരു മിനിറ്റിനുള്ളിൽ നാല് പേരും ചേർന്ന വലിയ ചാക്കിൽ കാബേജുകൾ നിറയ്ക്കുന്നത് വീഡിയോയിൽ കാണാം. കാബേജുകളുടെ അധികമായി നിൽക്കുന്ന പുറത്തെ ഇലകളും തണ്ടുകളും വളരെ വേഗത്തിലും കൃത്യതയിലും ഇയാൾ വെട്ടിമാറ്റുന്നത് കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...