പാമ്പ് എന്ന പറയുന്നത് ഒരിക്കലും മനുഷ്യന്റെ ശത്രുവല്ല. കർഷകന്റെ ഉറ്റ സുഹൃത്തായി കണ്ടിരുന്ന ഒരു ഉരകമാണ് പാമ്പ്. വയലിൽ വിള നശിപ്പിക്കുന്ന പെഴുച്ചാഴികളെയും മറ്റ് ജന്തുക്കളെയും പാമ്പ് ഭക്ഷിക്കാറുണ്ട്. അതുകൊണ്ടാണ് പാമ്പിനെ കർഷകന്റെ സുഹൃത്തായി കണക്കാക്കുന്നത്. പാമ്പിന്റെ വിഷം അതുപോലെ തന്നെയാണ്. പറഞ്ഞ് പഠിപ്പിക്കുന്നത് പോലെ പാമ്പ് ഇങ്ങട്ട് വന്ന് ഒരിക്കലും ആരെയും ഉപദ്രവിക്കാറില്ല. അത് സ്വയ രക്ഷയ്ക്ക് വേണ്ടി മാത്രമാണ് പാമ്പ് കൊത്തുന്നതും അതിലൂടെ വിഷം കലരുന്നതും. എന്നാൽ ഇന്ന് പലരും പാമ്പിനെ കണ്ടാൽ പലരും എങ്ങനെയെങ്കിലും അതിനൊ കൊല്ലാനാണ് ശ്രമിക്കുക. പക്ഷെ അങ്ങനെയല്ല ആ ജീവിയെ ഒരു സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകാണ് വേണ്ടെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കിണറ്റിൽ വീണ കിടക്കുന്ന പാമ്പിനെ ഒരു യുവാവ് സാഹസികമായി രക്ഷിക്കുന്നതാണ് വീഡിയോ. മൂർഖന്റെ ഇനത്തിൽ പെട്ട് പാമ്പാണ് കിണറ്റിൽ പെട്ടിരിക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. മൂർഖന്റെ കടിയേറ്റാൽ ഒരു മണിക്കൂറിനുള്ളിൽ മരണം ഉറപ്പാണ്. അത്രയ്ക്കും അപകടകാരിയായ ഒരു പാമ്പിനെയാണ് യുവാവ് സാഹസികമായി കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തുന്നത്.


ALSO READ : Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!


ശക്തമായ ഒരു വടം കെട്ടിയാണ് യുവാവ് കിണറിനുള്ളിലേക്ക് ഇറങ്ങി ചെല്ലുന്നത്. യുവാവിനെ കണ്ട മൂർഖൻ പത്തി വിടർത്തി അക്രമകാരിയായി നിൽക്കുകയാണ്. യുവാവ് പാമ്പിന്റെ അരികിലേക്ക് ചെല്ലുമ്പോൾ മറ്റൊരു കയറിൽ അതിന് സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള കറുത്ത സഞ്ചിയും തൂക്കിയിട്ടിട്ടുണ്ട്. യുവാവ് പാമ്പിനെ ആദ്യം ഹുക്കുള്ള കമ്പിയിൽ പാമ്പിനെ എടുക്കും ആ സമയം തന്നെ പാമ്പിനെ ആ കറുത്ത സഞ്ചിയിലേക്ക് മാറ്റും.


ഈ സഞ്ചിയിലേക്ക് മാറ്റുന്ന സമയത്ത് ആക്രമികാരിയായ മൂർഖൻ പത്തി വിടർത്തി കടിക്കാനായി ശ്രമിക്കുന്നുണ്ട്. ഇത് പാമ്പിനെ സഞ്ചിയിലേക്ക് മാറ്റാനുള്ള യുവാവിന്റെ ശ്രമത്തെ രണ്ട് മൂന്ന് തവണത്തേക്കാക്കി. അതിനിടെ പാമ്പ് സഞ്ചിയിൽ കടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അവസാനം യുവാവ് തന്റെ ദൗത്യത്തിന്റെ വിജയം കാണുന്നതാണ് വീഡിയോ. 



ഓഫിഷ്യൽ സർപ്പമിത്ര-12 (official_sarpmitra12) എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചരിക്കുന്നത്. ഇതിനോടകം നാലര കോടിയേളം (45.5 മില്യൺ) പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.  നിരവധി പേർ യുവാവന്റെ സാഹസികമായ പരിശ്രമത്തെ അഭിനന്ദിക്കുന്നുണ്ട്. ലക്ഷങ്ങൾ താരമെന്ന് പറഞ്ഞാൽ പോലും ഇങ്ങനെ ഒരു ജോലി ചെയ്യാൻ മുതിരില്ലെന്നാണ് ചിലർ കമന്റുകളായി അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.