Viral Video : കുട്ടികളുടെ മുമ്പിൽ മാത്‍സ് ടീച്ചറുടെ കിടിലം ഡാൻസ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Viral Funny Dance Video : ഡാൻസ് കളിക്കുന്ന ഇംഗ്ലീഷ് ടീച്ചറിനെ കണ്ട് മാത്‍സ് ടീച്ചർ ഡാൻസ് കളിക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളിൽ നിരവധി വീഡിയോകളാണ് ദിനംപ്രതി ആളുകളുടെ ശ്രദ്ധ നേടുന്നത്. നമ്മൾ ഒരിക്കലും നടക്കുമെന്ന് വിചാരിക്കാത്ത കാര്യങ്ങൾ പോലും പലപ്പോഴും വീഡിയോകളായി നമ്മുടെ മുന്നിൽ എത്താറുണ്ട്. അതിനാൽ തന്നെ ഇപ്പോൾ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നതും വീഡിയോകൾ കാണാനാണ്. ഇത്തരത്തിൽ ഉള്ള വീഡിയോകൾ പലപ്പോഴും ആളുകൾ പൊട്ടിച്ചിരിക്കാൻ കാരണമാകാറുണ്ട്. എന്നാൽ ചില വീഡിയോകൾ ആളുകളെ കരയിക്കാറും ഭയപ്പെടുത്തറുമൊക്കെയുണ്ട്. ഇതിൽ തന്നെ ഡാൻസുകളുടെ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
എല്ലാവർക്കും ഡാൻസ് കളിക്കാനുള്ള കഴിവുണ്ടെന്ന് പറയാറുണ്ട്. ഡാൻസ് കളിക്കാൻ ഒന്നും ഒരു തടസമാകാറില്ലെന്നാണ് നൃത്തകരുടെ അഭിപ്രായം. എല്ലാവരുടെയും ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന നൃത്തകൻ ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ പുറത്തുവരും. ഇത്തരത്തിൽ ഒരു ഡാൻസിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പലരും തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും നിർത്താൻ ഇയാൾ തയ്യാറല്ലെന്നും വിഡിയോയായിൽ കാണാം.
ALSO READ: Viral Video: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും!
പാപിസൊസൈറ്റി എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. സ്‍കൂളിലെ ഒരു പരിപാടിക്കിടയിൽ നിന്നുള്ള ഒരു വിഡിയോയാണ് ഇത്. ഡാൻസ് കളിക്കുന്ന ഇംഗ്ലീഷ് ടീച്ചറിനെ കണ്ട് മാത്‍സ് ടീച്ചർ ഡാൻസ് കളിക്കുന്നുവെന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടുകഴിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...