അഹമദബാദ് : ഫാസ്റ്റ് ഫുഡ് ബ്രാൻഡായ മക്ഡൊണാൾഡ്സ് നൽകിയ കൊളയ്ക്കുള്ളിൽ ചത്ത പല്ലി. ഗുജറാത്തിലെ അഹമദബാദിലാണ് സംഭവം. അഹമദബാദിലെ സോളയിലെ മക്ഡൊണാൾഡ്സ് ഔട്ടിലെറ്റിൽ ഭാർഗവ് ജോഷി എന്നയാൾ വാങ്ങിയ കോളയ്ക്കുള്ളിൽ നിന്നാണ് പല്ലി ചത്ത് കിടക്കുന്നതായി കണ്ടെത്തിയത്. കോളയ്ക്കുള്ളിൽ പല്ലി ചത്ത് കിടക്കുന്ന വീഡിയോ എടുത്ത് ജോഷി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ മക്ഡി അധികൃതർ സംഭവത്തെ നിസാര വൽക്കിരിക്കുകയായിരുന്നു എന്ന് ജോഷി തന്റെ ട്വീറ്റിലൂടെ അറിയിച്ചു. കോളയ്ക്കുള്ളിൽ പല്ലി ചത്ത് കിടക്കുന്ന കാര്യം ഫാസ്റ്റ്ഫുഡ് കമ്പനിയുടെ അധികൃതരെ അറിയിച്ചപ്പോൾ അവർ തങ്ങൾ ചിലവാക്കിയ 300 രൂപ തിരകെ നൽകാമെന്ന് മാത്രമാണ് അറിയിച്ചത്. അതും നാല് മണിക്കൂറോളം ജീവനക്കാരുമായി സംസാരിച്ചതിന് ശേഷമാണ് പണം തിരികെ നൽകാമെന്ന് പറഞ്ഞതെന്ന് ജോഷി തന്റെ വീഡിയോയിൽ പറഞ്ഞു.


ALSO READ : കത്തിനൊപ്പം ഒരു ചായ; പോസ്റ്റോഫീസ് കഫേ.... ഇത് തപാല്‍ വകുപ്പിന്റെ ആദ്യത്തെ കഫേ


ജോഷി പങ്കുവെച്ച് വീഡിയോ



കൂടാതെ ഉപഭോക്താവ് അഹമദബാദ് മുൻസിപ്പിൽ കോർപ്പറേഷന് വീഡിയോ സഹിതം പരാതി സമർപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ കോർപ്പറേഷൻ അധികാരികളെത്തി സോളയിലെ ഔട്ട്ലെറ്റ് പൂട്ടി സീൽ ചെയ്തു. ഒപ്പം കോളയുടെ സാമ്പിളുകളെടുത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന് കൈമാറി. എഎംസിയുടെ ക്ലിയറൻസ് സർട്ടിഫിക്കേറ്റും അനുമതിയുമില്ലാതെ ഫാസ്റ്റ് ഫുഡ് ബ്രാൻഡിന് ഇനി സോളയിലെ ഔട്ട്ലൈറ്റ് തുറക്കാനാകില്ലയെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. 



അതേസമയം മക്ഡൊണാൾഡ്സ് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും. ഔട്ട്ലെറ്റിൽ തങ്ങൾ ആവർത്തിച്ച് പരിശോധിച്ചെങ്കിലും പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല, എങ്കിലും ഒരു നല്ല കോർപ്പറേറ്റ് പൗരൻ എന്ന നിലയിൽ തങ്ങൾ അധികാരികളുമായി സഹകരിക്കുകയാണെന്ന് മക്ഡൊണാൾഡ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.