Viral Video|ലോകത്തിൽ അമ്മയെക്കാൾ വലിയ പോരാളി വേറെയില്ല; രാജ വെമ്പാലയോട് നേരിട്ട് ഏറ്റുമുട്ടി അമ്മക്കോഴി,ഒടുവിൽ
വലിയൊരു മുറിയുടെ ഭാഗത്തായാണ് കോഴിയും തൻറെ കുഞ്ഞുങ്ങളുമുള്ളത്. സാവധാനം ഇവിടേക്ക് രാജവെമ്പാല ഇഴഞ്ഞെത്തുന്നത് വീഡിയോയിൽ കാണാം.
എന്തൊക്കെ പറഞ്ഞാലും തൻറെ മക്കളെ ആരെങ്കിലും തൊടാൻ വന്നാൽ പിന്നെ അവരെ വെറുതേ വിടില്ല അമ്മക്കോഴി. അതിപ്പോൾ തൻറെ ജീവൻ കളഞ്ഞിട്ടാണെങ്കിലും അതിൽ മാറ്റമില്ല. ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. കോഴിക്കുഞ്ഞുങ്ങളെ തിന്നാൻ എത്തിയ രാജവെമ്പാലയെ ഒറ്റക്ക് നേരിടുന്ന അമ്മക്കോഴിയാണ് വീഡിയോയിൽ.
വലിയൊരു മുറിയുടെ ഭാഗത്തായാണ് കോഴിയും തൻറെ കുഞ്ഞുങ്ങളുമുള്ളത്. സാവധാനം ഇവിടേക്ക് രാജവെമ്പാല ഇഴഞ്ഞെത്തുന്നത് വീഡിയോയിൽ കാണാം. പാമ്പ് ഇഴഞ്ഞെത്തുന്നത് കണ്ട കോഴി മക്കളെ ചിറകിനടിയിലേക്ക് മാറ്റി പാമ്പരിനെ നേരിടാൻ തുടങ്ങി. കൊത്താനായി പാഞ്ഞെടുക്കുന്ന പാമ്പിനെ തൻറെ കൊക്ക് കൊണ്ടാണ് കോഴി നേരിടുന്നത്.
ALSO READ : Viral Video : കോഴികളെ ഓടിക്കാൻ ശ്രമിച്ച് ആനക്കുട്ടി, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ
ഒടുവിൽ പാമ്പിന് യുദ്ധത്തിൽ നിന്നും മാറേണ്ടതായി വന്നു. മക്കളെ രക്ഷിക്കാൻ പാമ്പിനോട് ഏറ്റുമുട്ടാൻ പോലും മടിക്കാത്ത അമ്മക്കോഴിക്ക് തന്നെ ബിഗ് സല്യൂട്ട്. ഏറ്റവും വിഷമേറിയ പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല കടിയേറ്റാൽ 20 മിനിട്ടിനുള്ളിൽ ആളുകൾ മരിച്ച് പോയേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...