Viral Video: `ഇന്ത പാട്ടി സൂപ്പർ`; പത്തല പത്തല ഗാനത്തിന് ചുവട് വെച്ച് തമിഴ് മുത്തശി
റീൽസുകളിലും സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്നത് ഈ പാട്ടിന് ചുവട് വച്ച് വൈറലാകുകയാണ് ഈ തമിഴ് മുത്തശി. 75കാരിയായ രാജാമണി പാട്ടിയാണ് പത്തല പത്തല ഗാനത്തിന് ചുവട് വച്ച് തരംഗമാകുന്നത്.
കമൽ ഹാസന്റെ വമ്പൻ തിരിച്ച് വരവായിരുന്നു ലോകേഷ് കനകരാജ് എന്ന ഫാൻബോയ് ഒരു വിക്രം. ഇപ്പോഴും നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശനം തുടരുന്നത്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, നരേയ്ൻ തുടങ്ങി വമ്പൻതാരനിരയിൽ ഒരുങ്ങിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഓരോ കഥാപാത്രങ്ങളും തങ്ങളുടെ മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം അതിലെ പാട്ടുകളും പശ്ചാത്തല സംഗീതവും തന്നെയാണ്. അനിരുദ്ധ് സംഗീതം നൽകിയ പാട്ടുകൾ തിയേറ്ററിൽ വളരെ ഇംപാക്ട് ഉണ്ടാക്കിയിട്ടുണ്ട്. കമൽ ഹാസന്റെ ഇൻട്രൊഡക്ഷൻ പാട്ടായ പത്തല പത്തല ആണ് ഏറ്റവും അധികം ട്രെൻഡിങ് ആയത്. അതിലെ കമൽ ഹാസന്റെ സ്റ്റെപ്പ് ഹിറ്റ് ആയിക്കഴിഞ്ഞിട്ടുണ്ട്.
റീൽസുകളിലും സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്നത് ഈ പാട്ടിന് ചുവട് വച്ച് വൈറലാകുകയാണ് ഈ തമിഴ് മുത്തശി. 75കാരിയായ രാജാമണി പാട്ടിയാണ് പത്തല പത്തല ഗാനത്തിന് ചുവട് വച്ച് തരംഗമാകുന്നത്. ചുവടുവയ്ക്കുന്നതിനിടെ കമൽ ഹാസൻ പറയുന്ന ഡയലോഗിന് ലിപ് സിങ്കും ചെയ്യുന്നുണ്ട് ഈ മുത്തശി. കമൽ ഹാസൻ ആ പാട്ടിൽ അണിഞ്ഞിരിക്കുന്ന പോലെ ജീൻസും ടീഷർട്ടും ഷർട്ടും ധരിച്ചാണ് മുത്തശിയുടെ ഡാൻസ്. മുത്തശിക്കൊപ്പം കൊച്ചു മകനുമുണ്ട്.
thoufiq24 എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേർ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തെയും വാർത്തകളിൽ ഇടംപിടിച്ച ആളാണ് രാജാമണി. ടിക് ടോക് പാട്ടി എന്നാണ് ഇവരെ വിളിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...