Viral Video : മെസിയും റൊണാൾഡോയും മാറി നിന്നോളു; ഗോളടിക്കാൻ ഇനി പശു ഉണ്ട്
Cow Playing Football Video ഫുട്ബോൾ കളിക്കുന്ന കുട്ടികളുടെ പക്കൽ നിന്നും പന്ത് റാഞ്ചിയെടുത്ത പശു നേരെ ഗോൾപോസ്റ്റിലേക്ക് പോകുകയാണ്
ഇപ്പോൾ നാടെങ്ങും ഫുട്ബോൾ ആരവമാണെല്ലോ. ഖത്തറിൽ ഫിഫ ലോകകപ്പിന് കൊടിയേറിയപ്പോൾ എവിടെയും ഫുട്ബോളിന്റെ ആവേശവും ആരവവുമാണ് കേൾക്കാനും കാണാനും ഇടയാകുന്നത്. നമ്മൾ മനുഷ്യർ മാത്രമല്ല ചിലപ്പോൾ മൃഗങ്ങൾ പോലും ഈ ഫുട്ബോൾ ആവേശത്തിൽ പങ്ക് ചേർന്നേക്കും. അങ്ങനെ ഒരു പശു ഫുട്ബോൾ ആവേശത്തിൽ പന്ത് തട്ടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
കേവലം പന്ത് തട്ടുക മാത്രമല്ല, പശു ബോളുമായി ട്രിബിൾ ചെയ്യുന്നുമുണ്ട്. കുട്ടികളെ കളിക്കുന്ന ഇടത്തേക്കെത്തിയാണ് പശു തന്റെ ഫുട്ബോൾ സ്കിൽസുകൾ പ്രകടമാക്കുന്നത്. വീഡിയോയിൽ ആദ്യം പന്ത് പശുവിന്റെ പക്കലാണ്. ഒരു കുട്ടി അധിവിദഗ്ധമായി പശുവിനെ കബിളിപ്പിച്ച് പന്ത് കൈക്കലാക്കുകയും ചെയ്യും. എന്നാൽ പശു വിട്ടു കൊടുക്കുമോ?
ALSO READ : Viral Video: മലകയറിയ സഞ്ചാരിക്ക് പിന്നിലെത്തിയ അജ്ഞാത നിഴൽ; ഒരാളുടെ മത്രം അനുഭവമല്ല?
കുട്ടികൾ പശുവിന് ബോൾ നൽകാതെ അങ്ങോട്ടുമിങ്ങോട്ടും പാസ് നൽകി കളിക്കാൻ നോക്കി. പശു ആണെങ്കിൽ എങ്ങനെങ്കിലും പന്ത് തിരികെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. അവസാനം പശു കുട്ടികളുടെ കാലിൽ നിന്നും പന്ത് പിടിച്ചെടുത്ത് നേരെ ഗോൾ പോസ്റ്റിലേക്ക് പോകുകയാണ്. എന്നാൽ പശു ഗോൾ അടുക്കുമോ ഇല്ലയോ? വീഡിയോ കാണാം...
ഇത് ഗോവയിൽ നിന്നുള്ള ദൃശ്യങ്ങളാണ്. സോഷ്യൽ മീഡിയയിൽ ആകെ ഫുട്ബോൾ ആരവമായതോടെ പശു കളി മികവ് ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുകയാണ്. മാധ്യമപ്രവർത്തകയായ റിച്ചാ പിന്റോയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...