Viral Video : ബൈക്ക് ഓടിക്കുന്നതിനിടെ കാമുകിയുടെ റീൽസ്; കാമുകൻ ഒന്ന് തിരിഞ്ഞ് നോക്കിയതെ ഉള്ളൂ!; വീഡിയോ വൈറൽ
Boyfriend Girlfriend Funny Video ബൈക്ക് ഓടിക്കുന്നതിനിടെ നിരവധി തവണയാണ് യുവാവിനോട് മൊബൈൽ ക്യാമറയിലേക്ക് തിരിഞ്ഞ് നോക്കാൻ കാമുകി ആവശ്യപ്പെടുന്നത്
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്ന വീഡിയോകളിൽ ഒന്നാണ് കാമുകി കാമുകന്മാരുടെ ഇടലുള്ള തമാശ നിറഞ്ഞ സന്ദർഭങ്ങൾ. ആ വീഡിയോകൾ നമ്മളെ ഒരു നിമിഷമെങ്കിലും ചിരിപ്പിക്കാതെ ഇരിക്കില്ല. തമാശയ്ക്ക് വേണ്ടി പ്രത്യേകം ചിത്രീകരിക്കാത്ത കാമുകി കമുകന്മാരുടെ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. അങ്ങനെ റീൽസും ടിക് ടോക്കും എടുക്കുമ്പോൾ ഉണ്ടാകുന്ന അബദ്ധങ്ങൾ തുടങ്ങിയവ വീഡിയോകളാണ് കൂടുതൽ വൈറലാകുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ഇടം പിടിച്ചിരിക്കുകയാണ്.
ഒരു കമുകനും കാമുകിയും ബൈക്കിൽ യാത്ര ചെയ്യുകയാണ്. യാത്രയ്ക്കിടെ ബൈക്കിന്റെ പിന്നിൽ ഇരിക്കുന്ന കാമുകി റീൽസ് ചിത്രീകരിക്കുകയാണ്. ഒപ്പം കാമുകൻ തന്റെ ബൈക്കിന്റെ വേഗതയും വർധിപ്പിക്കുന്നുണ്ട്. അതിനിടെ കാമുകി തന്റെ പ്രിയതമനോട് ക്യാമറിയിൽ നോക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവളുടെ ആവശ്യപ്രകാരം കാമുകൻ ഒന്ന് നോക്കി. കഷ്ടം എന്ന പറയട്ടെ അപ്പോൾ ബൈക്കിൽ അപകടത്തിൽ പെട്ടു.
ALSO READ : Viral Video: കൂട്ടുകാരുടെ മുൻപിൽ വെച്ച് പെൺകുട്ടിയെ പ്രപ്പോസ് ചെയ്തു, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
എന്നാൽ വീഡിയോയിലെ പ്രധാന സംഭവം ഇതല്ല. അപകടം പറ്റിയതിന് ശേഷം നോക്കുമ്പോൾ തന്റെ റീൽസ് ചിത്രീകരിക്കുന്നത് അവസാനിപ്പിച്ചിട്ടില്ല. അടുത്ത സക്കൻഡിൽ തന്നെ ദൂരെ മറിഞ്ഞ് കിടക്കുന്ന കാമുകനെ കുറ്റം പറഞ്ഞുകൊണ്ട് വീഡിയോ എടുക്കുന്നത് തുടരുകയാണ് കാമുകി. വീഡിയോ കാണാം
മീംമ് സെൻട്രൽ ബാക്ക്അപ്പ് എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ കണ്ടവർക്കാർക്കും ചിരി അടക്കാൻ സാധിക്കുന്നില്ല പറയുന്നത് സത്യമാണ്. നിരവധി പേർ വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകൾ രേഖപ്പെടുത്തിട്ടുണ്ട്. 'ദൈവമേ ഇതുപോലെ ആർക്കും ഒരു കാമുകിയെ നൽകരുതെ', 'മരണം വന്നാലും കുഴപ്പമില്ല ഇതു പോലെ ഒരു കാമുകി എനിക്ക് വരുരതെ, സിംഗാൾ ആയിരിക്കുന്നതിൽ എനിക്ക് സന്തോഷം' മറ്റൊരാൾ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...