ന്യൂഡൽഹി:  വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ മന്ത്രി സ്മൃതി ഇറാനി സന്ദർശനം നടത്തവെ വയനാട് എംപി രാഹുൽ ഗാന്ധി നേപ്പാളിലെന്ന് സൂചന. ഇത് സംബന്ധിച്ച് ഒരു ബിജെപി നേതാവ് ട്വിറ്ററിൽ പങ്ക് വെച്ച ദൃശ്യങ്ങൾ ഇതിനോടകം വൈറലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി നേതാവ് തജീന്ദർ പാൽ ബഗ്ഗയാണ് ദൃശ്യങ്ങൾ പങ്ക് വെച്ചത്.. കാഠ്മണ്ഡുവിലെ നൈറ്റ് ക്ലബിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.  രാഹുലിനൊപ്പം ഒരു പെൺ സുഹൃത്ത് കൂടി ദൃശ്യങ്ങളിലുണ്ട് എന്നാൽ ഇത്  ചൈനീസ് അംബാസിഡർ ഹോ യാങ്കി ആണെന്നും അഭ്യൂഹങ്ങളുണ്ട്. അതേസമയം വീഡിയോ സം ബന്ധിച്ച് ഇതുവരെയും കോൺഗ്രസ്സ് വിശദീകരണം നൽകിയിട്ടില്ല.


 



കാഠ്മണ്ഡുവിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ നേപ്പാളിലെത്തിയതാണ് രാഹുലെന്നാണ് സൂചന. അതേസമയം തിരുവനന്തപുരത്ത് ഐഎൻടിയുസിയുടെ പരിപാടിക്ക് അദ്ദേഹം എത്തിച്ചേരുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. ഇതിന് പിന്നാലെയാണ് രാഹുലിൻറെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയത്.


മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തിയത്.  വിവിധ ആദിവാസി ഊരുകളും മന്ത്രി സന്ദർശിക്കും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം കൂടിയായ വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍ കേന്ദ്രം പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നാണ് സൂചന.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.