Viral Video : രണ്ട് പേർ തമ്മിൽ മല്ലിടിക്കുന്നത് കാണാൻ നിരവധി കാഴ്ചക്കാർ ഏപ്പോഴും കൂടും. അവരെ പിടിച്ച് മാറ്റി പ്രശ്നം ഒത്തുതീർപ്പാക്കുന്നതിനെക്കാളും അത് കണ്ട് കൊണ്ട് നിൽക്കുന്നതിനാണ് ഭൂരിപക്ഷം പേർക്കും പ്രിയം. അങ്ങനെ എല്ലാവരുടെ ആഗ്രഹത്തെ തകിടം മറിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങിലായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിൽ ഒരു ആനയും (ആനക്കുട്ടിയാണെന്ന് ചിലർ അവകാശപ്പെടുന്നണ്ട്) കാട്ടുപോത്തും നേർക്കുന്നേർ എത്തുമ്പോൾ എല്ലാവരും പ്രതീക്ഷിക്കുന്നത് മല്ലന്മാരുടെ ഒരു യുദ്ധമായിരിക്കുമെന്നാണ്. എന്നാൽ തെറ്റി, രണ്ട് കൈകൾ തമ്മിൽ കൂട്ടിയടിച്ചാൽ അല്ലെ ശബ്ദം ഉണ്ടാകൂ. 


ALSO READ : പെരുമ്പാമ്പിൻ്റെ കുഞ്ഞിനെ തൂക്കിയെടുത്ത് പുള്ളിപ്പുലി..! സംഭവിച്ചത് കണ്ടാൽ ഞെട്ടും


ദുരെയായി ഒരു കാട്ടുപോത്തിനെ കണ്ട ആന നേരെ അതിന്റെ അടുക്കിലേക്ക് പാഞ്ഞ് ചെല്ലുന്നു. മുന്നിലൂടെ ആക്രമിക്കാനായി വഴി മാറി മറ്റൊരു പാതയിലൂടെ കാട്ടുപോത്തിന്റെ അരികിലേക്കെത്തി. 


എന്നാൽ ആനയെ തിരിച്ച് ആക്രമിക്കാതെ പോത്ത് മാറി നിന്നു. വീണ്ടും ആക്രമിക്കാൻ ആന വന്നപ്പോൾ കാട്ടുപോത്ത് മറിച്ചൊരു ആക്രമത്തിന് തുനിയാതെ മാറി പോകുവായിരുന്നു.


വീഡിയോ കാണാം...



ALSO READ : Viral Video | പെരുമ്പാമ്പും പട്ടിയും നേർക്കുനേർ!! രണ്ടു പേരെയും രക്ഷിച്ചതാകട്ടെ മറ്റു ചിലർ, വൈറലായി വീഡിയോ


കിഷോർ ചന്ദ്രൻ എന്ന നീലഗിരി സ്വദേശിയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. സരൺ എന്നയാൾ എടുത്ത് വീഡിയോാണ് കിഷോർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.  


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.