രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി കാണാത്തവരായി അധികം ആരും ഉണ്ടാവില്ല. സിനിമയുടെ രണ്ട് ഭാ​ഗങ്ങളും എല്ലാവരും കണ്ട് കാണും. ബാഹുബലി 2ൽ നായകൻ പ്രഭാസിന്റെ 'എൻട്രി' എങ്ങനെയാണെന്ന് നിങ്ങൾ ഓർക്കുന്നുണ്ടോ? മദമിളകി വന്ന ആനയെ ശന്തനാക്കിയ ശേഷം അതിന്റെ തുമ്പിക്കൈയിൽ ചവിട്ടി ആനപ്പുറത്ത് കേറുന്നതാണ് രം​ഗം. അമാനുഷികത്വം എന്നല്ലെ നമ്മൾ അതിനെ പറയുക. സിനിമയിൽ പല ടെക്നിക്കുകൾ പ്രയോ​ഗിച്ച് ചെയ്ത ആ ആനപ്പുറത്തുള്ള കയറ്റം ഒരു പാപ്പാൻ ചെയ്താലോ? 


COMMERCIAL BREAK
SCROLL TO CONTINUE READING

അതെ ബാഹുബലി 2ൽ സിനിമ ടെക്നിക്കുകളുടെ സഹായത്തോടെയാണ് പ്രഭാസ് ആനപ്പുറത്ത് കയറിയതെങ്കിൽ ഇവിടെ യാതൊരു ടെക്നിക്കും പ്രയോ​ഗിക്കാതെ ആനയുടെ പുറത്ത് കയറുന്ന പാപ്പാന്റെ വീഡിയോ വൈറലാകുകയാണ്. ചിത്രത്തിൽ പ്രഭാസ് കയറുന്ന അതേ രീതിയിലാണ് വയോധികനായ ഈ പാപ്പാനും ആനപ്പുറത്ത് കയറുന്നത്. വീഡിയോ കണ്ട് സോഷ്യൽ മീഡിയ അമ്പരന്ന് ഇരിക്കുകയാണ്. ബാഹുബലിയിൽ പ്രഭാസിന്റെ എൻട്രിയെ വെല്ലുന്നതായിരുന്നു ഇതെന്നാണ് എല്ലാവരും പറയുന്നത്.



 


റോഡിൽ നിൽക്കുന്ന ആനയുടെ തുമ്പിക്കൈയ്യിൽ ചവിട്ടി കൂളായി പുറത്ത് കയറുന്നത് വീഡിയോയിൽ കാണാം. ശേഷം സ്റ്റൈലായി ആനപ്പുറത്തിരുന്ന് സവാരിയും. ഐപിഎസ് ഓഫീസർ ദിപാൻഷു കബ്രയാണ് ഈ വീഡിയോ തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രാജമൗലിയെയും പ്രഭാസിനെയും ടാ​ഗ് ചെയ്ത് കൊണ്ടാണ് അദ്ദേഹം വീഡിയോ പങ്ക് വച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ ഇതിനോടകം കണ്ട് കഴിഞ്ഞു. 13 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.