കുട്ടിക്കുരങ്ങനും നായയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ട്വിറ്റർ യൂസറായ മഹേഷ് നായിക് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

'എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ സ്നേഹത്തിന്‍റേതാണ്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


നായയുടെ പുറത്തിരുന്ന് കുട്ടിക്കുരങ്ങൻ ഭക്ഷണം കഴിക്കുന്നതാണ് 45 സെക്കന്റുള്ള വീഡിയോയിലുള്ളത്. കുറച്ചുനേരം കഴിഞ്ഞ് തോളിൽ നിന്ന് താഴെയിറങ്ങിയെങ്കിലും തന്റെ ഉറ്റസുഹൃത്തിനൊപ്പം തന്നെ വാലുപോലെ നിലകൊള്ളുന്നു.


നായ പോകുന്നിടത്തെല്ലാം കുട്ടി സുഹൃത്തും അവനെ പിന്തുടരുന്നതും കാണാം. ഈ സമയമത്രയും സ്നേഹത്തോടെ നായ വാലാട്ടുന്നതും ദൃശ്യമാണ്.